Mazhamukil Peyyumee

2018
Lyrics
Language: English

Mazhamukil peyyumee sandhyayil
Narumanam pozhiyumee vazhikalil
Oru kuyil naadamaay veeshumee thennalum
Ormmayil ee vayal kilikalum
Arikilaayi nin svaram kettu njaan
Maduramaay eenamaay pozhiyave
Akale thenthulliyaay peyyumaa mekhavum
Pulakamaay varnnamaay pookkalaay

Puzhayile meenine kaikalaal kori naam
Kunjilamthumpikal nokki ninnupoy (2)
Athiraani poo chirichu poovaaka ila pozhichu
Akathaaril aashakalum praavinte kurukalumaay
Arayannam doothumaay vannuvo
Naam chernnu neyyum kanavil
Oru varnna deepam vidaraan kothicha
Nammil niranju daham
Arikilaay nin svaram kettu njaan

Au.....au....au....au...
Maavinchottil naam koottamaay chernna naal
Kettora moolalil chernnalinju poy (2)
Viriyunna poomottukal nanavaarnna pulpparappil
Manasinte olangalil naamonnu chernnirunnu
Shishirangal pookkum vayalelayil
Maduraagam pozhiyum ninavil
Oru maathra nammalariyaathe onnaayalinju cherum
Arikilaay nin svaram kettu njaan
Maduramaay eenamaay pozhiyave
Akale then thulliyaay peyyumaa mekhavum
Pulakamaay varnnamaay pookkalaay
Language: Malayalam

മഴമുകിൽ പെയ്യുമീ സന്ധ്യയിൽ
നറുമണം പൊഴിയുമീ വഴികളിൽ
ഒരു കുയിൽ നാദമായ് വീശുമീ തെന്നലും
ഓർമ്മയിൽ ഈ വയൽ കിളികളും
അരികിലായി നിൻ സ്വരം കേട്ടു ഞാൻ
മധുരമായ് ഈണമായ് പൊഴിയവേ
അകലെ തേൻതുള്ളിയായ് പെയ്യുമാ മേഘവും
പുളകമായ് വർണ്ണമായ് പൂക്കളായ്

പുഴയിലെ മീനിനെ കൈകളാൽ കോരി നാം
കുഞ്ഞിളംതുമ്പികൾ നോക്കി നിന്നുപോയ് (2)
അതിരാണി പൂ ചിരിച്ചു പൂവാക ഇല പൊഴിച്ചു
അകതാരിൽ ആശകളും പ്രാവിന്റെ കുറുകലുമായ്
അരയന്നം ദൂതുമായ് വന്നുവോ
നാം ചേർന്നു നെയ്യും കനവിൽ
ഒരു വർണ്ണ ദീപം വിടരാൻ കൊതിച്ച
നമ്മിൽ നിറഞ്ഞു ദാഹം
അരികിലായ് നിൻ സ്വരം കേട്ടു ഞാൻ

ആ.....ആ....ആ....ആ...
മാവിൻചോട്ടിൽ നാം കൂട്ടമായ് ചേർന്ന നാൾ
കേട്ടൊരാ മൂളലിൽ ചേർന്നലിഞ്ഞു പോയ് (2)
വിരിയുന്ന പൂമൊട്ടുകൾ നനവാർന്ന പുൽപ്പരപ്പിൽ
മനസ്സിന്റെ ഓളങ്ങളിൽ നാമൊന്നു ചേർന്നിരുന്നു
ശിശിരങ്ങൾ പൂക്കും വയലേലയിൽ
മധുരാഗം പൊഴിയും നിനവിൽ
ഒരു മാത്ര നമ്മളറിയാതെ ഒന്നായലിഞ്ഞു ചേരും
അരികിലായ് നിൻ സ്വരം കേട്ടു ഞാൻ
മധുരമായ് ഈണമായ് പൊഴിയവേ
അകലെ തേൻ തുള്ളിയായ് പെയ്യുമാ മേഘവും
പുളകമായ് വർണ്ണമായ് പൂക്കളായ്
Movie/Album name: Sreehalli
Artists