തേപ്പ് കിട്ടുമ്പം തേങ്ങുന്നില്ലേ
തേപ്പ് കിട്ടീട്ട് തേങ്ങണുണ്ടേ
തേങ്ങിത്തേങ്ങി ഞാൻ കരയുമ്പോൾ
താങ്ങാൻ നിങ്ങളില്ലേ പറേടാ
തേങ്ങിത്തേങ്ങി ഞാൻ കരയുമ്പോൾ
താങ്ങായ് നിങ്ങളില്ലേ
ആഴത്തിലോള് പതിഞ്ഞങ്ങു പോയി
എൻ്റെ മനസ്സിൽ നിറഞ്ഞങ്ങു പോയി
എത്ര കരഞ്ഞിട്ടുമെത്ര കുടിച്ചിട്ടും മാറ്റാൻ പറ്റുന്നില്ല
അവളെ മായ്ക്കാൻ പറ്റുന്നില്ല ഓ..ഓ...ഓ
ഒന്നടിച്ചിട്ടും തീരണില്ലേ
രണ്ടടിച്ചിട്ടും മാറണില്ലേ
സങ്കടത്തിര മനസ്സിലങ്ങനെ
ആർത്തിരമ്പണുണ്ടേ
നേരാണേ തേപ്പുകിട്ടുമ്പം
ഏതൊരാണിനും നെഞ്ചീ തീക്കനലാ
ബീറടിച്ചിട്ടും മാറണില്ലേ
സ്മാളടിച്ചിട്ടും തീരണില്ലേ
വട്ടപ്പറമ്പിലെ ചബ്ബീ
നമ്മക്ക് കള്ളടിച്ചു നോക്കാം
ഇമ്മടെ തോമാച്ചേട്ടൻ്റെ
കപ്പേം മീനും കൂട്ടിയടിക്കാടാ
തീരില്ലാ തീരില്ലാ കത്തണ നോവ് ...
കത്തണ നോവ്
കാലങ്ങളൊത്തിരിയൊത്തിരി
നീങ്ങേണ്ടതുണ്ട്..ഓ..ഓ..
തേങ്ങിത്തേങ്ങി ഞാൻ കരയുമ്പോൾ
താങ്ങായ് നിങ്ങൾ വേണം
നോവു മറക്കാനും കൂടേ നിങ്ങൾ വേണം
ഈ ചിരി മായാതെ നിൽക്കൂടി മോളേ
എന്നെന്നും ഒരുവട്ടം കാണൂടി നിന്നെ
നഷ്ടപ്പെടുത്തീത് തെറ്റായിപ്പോയെന്ന്
ഓർത്തു വിതുമ്പുമെടീ നീ ..
ഓർത്തിട്ട് മോങ്ങുമെടീ
നീ ഓർത്തിട്ട് മോങ്ങുമെടീ...
നീ ഓർത്തിട്ട് മോങ്ങുമെടീ
Movie/Album name: Vavvalum Perakkayum
Movie Summary: Vavvalum Perakkayum is a 2024 Malayalam film.
Song Credits: Song: "Theppu Kittumbam"; Year: 2024; Film: Vavvalum Perakkayum.
Scene Context: The song "Theppu Kittumbam" appears in the film Vavvalum Perakkayum (2024).
Artists