Kalayude Paalalacholayil

1975
Lyrics
Language: English

Kalayude paalalacholayilozhukunna
Kalhaarakusumam njaan
Kattathu paarivannu devante kaalil veena
Kalyaana sougandhikamaanunjaan

Raadhaykkum maadhavanum narthana vedi theertha
Madhaveelathikaa malarkunjathil
Vaarilam thennalil thaalathil thulliya
Vaasantheemalaraanu njaan

Samgeethanavavarsha meghathilalayunna
Sankalppa soundaryavanaraani njaan
Ullaasa laharithan oonjaalilaadunna
Swarlloka narthaki naan
Language: Malayalam

കലയുടെ പാലലച്ചോലയിലൊഴുകുന്ന
കല്‍ഹാരകുസുമം ഞാന്‍
കാറ്റത്തു പാറി വന്നു ദേവന്റെ കാലില്‍ വീണ
കല്യാണസൌഗന്ധികമാണു ഞാന്‍ (കലയുടെ)

രാധയ്ക്കും മാധവനും നര്‍ത്തനവേദി തീര്‍ത്ത
മാധവീലതികാ മലര്‍കുഞ്ജത്തില്‍
വാരിളംതെന്നലില്‍ താളത്തില്‍ തുള്ളിയ
വാസന്തീമലരാണു ഞാന്‍ (കലയുടെ)

സംഗീതനവമേഘവര്‍ഷത്തിലലയുന്ന
സങ്കല്പസൌന്ദര്യവനറാണി ഞാന്‍
ഉല്ലാസലഹരിതന്‍ ഊഞ്ഞാലിലാടുന്ന
സ്വര്‍ലോകനര്‍ത്തകി ഞാന്‍ (കലയുടെ)
Movie/Album name: Aaranyakaandam
Artists