ആരും വരില്ലെന്നറിഞ്ഞിട്ടും ആരെയോ വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ!.. (2) ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ നീറിനിന്നു വിമൂകാനുരാഗിണി!... പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍ ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍
പ്രേമമേ! നീയെനിക്കാരായിരുന്നെന്നു് ആരും പറഞ്ഞതില്ലിപ്പൊഴും...(2) ആത്മപഥങ്ങളിലാരോ കുറിച്ചിട്ട വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടെ?... (പച്ചിലച്ചാര്‍ത്താം....)