പോയ കാലം തന്ന കൗതുകങ്ങൾ...കാഴ്ചകൾ മനസ്സിലെ പളുങ്കു ചെപ്പിലിട്ട മുത്തുകൾ പന്തുപോലെ...നൂലുപമ്പരം പോൽ ഓർമ്മകൾ.... കറങ്ങിടും...കുറുമ്പു കൂട്ടിലെ വരാന്തയിൽ തേൻ നിലാ മധുരമായ്...ഓല പീപ്പി തൻ കുരവയായ് തുള്ളിടും ചുണ്ടിലിന്നുമേ നീലാകാശമായ് മിന്നുമോ...മായാതെന്നുമാ കാലമേ....
ചോറ്റു പാത്രം നിറച്ചും പെറുക്കി വെച്ച കണ്ണി മാങ്ങകൾ നിരത്തിലെങ്ങോ കളഞ്ഞു പോയ ഗോലികൾ പുസ്തകത്തിൻ അകത്തായ് അടച്ചു വെച്ച കുഞ്ഞു പീലികൾ മനസ്സിലാകെ നിറം കുടഞ്ഞ പേനകൾ.... കാതവും...കാതവും... വേഗവും....വേഗവും പിന്നിടുമ്പോഴും പാദമുദ്ര വീണ മണ്ണിലാകെ മായാതോർമ്മകൾ...... നീലാകാശമായ് മിന്നുമോ...മായാതെന്നുമാ കാലമേ....
ചില്ലു കൂടിൻ വശത്തായ് തെളിഞ്ഞു കണ്ട ചിത്രഗീതികൾ നിഴൽ വെളിച്ചം വരച്ചിടുന്ന മായകൾ തമ്മിലുള്ളം കൊരുത്തെ പകർന്നിടുന്ന കുഞ്ഞു നോക്കുകൾ മറും മൊഴിക്കായ് അലഞ്ഞു പോയ നാളുകൾ.. നേരവും...നേരവും...ദൂരവും...ദൂരവും പിന്നിടുമ്പോഴും...നീരു നേർത്തിടാത്തൊരാഴി പോലെ മായാതോർമ്മകൾ...... നീലാകാശമായ് മിന്നുമോ...മായാതെന്നുമാ കാലമേ നീലാകാശമായ് മിന്നുമോ...മായാതെന്നുമാ കാലമേ....