Ponnarali...poo njorinju... Thedi vanna then kinaakkal engo poy... Ventheriyum ee nenchakathu Koottile koottuvannavar engaanu... Oru poovilumundu...en novilumundu... Aaraarum kaanaathe ariyaathe muriyunna Thengalaayi.... Manjalaninju...sindooramaninju... Vidacholli marayunna pakalinte piriyaatha Nizhalaattangal....
Language: Malayalam
ഇത്തിരിപ്പൂ ചന്തം കാട്ടണു് കണ്ണെറിഞ്ഞെത്തണു് പെണ്ണാളു്... ആരു നിന്നെ കാണാനെത്തണതു്... ഞാനല്ല തേവരുമല്ല..തെക്കു തെക്കേ തെന്നലുമല്ല നാടിറങ്ങും പൂന്തേൻ ചിന്താണു്... മണിത്തേരിറങ്ങണ രാവിൽ..മോഹം പൂത്തിറങ്ങണ നേരം നെഞ്ചിൻ ഈണങ്ങൾ തേടുന്ന പാടുന്ന നോവിന്റെ താളം മാറുമ്പോൾ... ഇത്തിരിപ്പൂ ചന്തം കാട്ടണു് കണ്ണെറിഞ്ഞെത്തണു് പെണ്ണാളു്... ആരു നിന്നെ കാണാനെത്തണതു്...
ചായങ്ങൾ ചമയങ്ങൾ മാറുന്ന വേഷങ്ങൾ ആളുന്ന ജീവന്റെ ഉറയുന്നോരാട്ടങ്ങൾ...(2) മാമ്പൂ മണക്കും മധുചന്ദ്രികയണയും വനലതകളിൽ മണികോകില മദിമോഹനസ്വരരാഗം ചായങ്ങൾ ചമയങ്ങൾ മാറുന്ന വേഷങ്ങൾ ആളുന്ന ജീവന്റെ ഉറയുന്നോരാട്ടങ്ങൾ...
പൊന്നരളി...പൂ ഞൊറിഞ്ഞു്... തേടിവന്ന തേൻകിനാക്കൾ എങ്ങോ പോയ്... വെന്തെരിയും ഈ നെഞ്ചകത്തെ കൂട്ടിലു് കൂട്ടുവന്നവർ എങ്ങാണു്... ഒരു പൂവിലുമുണ്ടു്...എൻ നോവിലുമുണ്ടു്... ആരാരും കാണാതെ അറിയാതെ മുറിയുന്ന തേങ്ങലായി.... മഞ്ഞളണിഞ്ഞു്...സിന്ദൂരമണിഞ്ഞു്... വിടചൊല്ലി മറയുന്ന പകലിന്റെ പിരിയാത്ത നിഴലാട്ടങ്ങൾ....