Prabhaatha Sheeveli

1978
Lyrics
Language: English

പ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍

Prabhaatha sheeveli thozhuthu madangumbol
Prasaadam karuthiyathaarkku vendi
Ashttapathi gaanam kelkkumbol ninmanam
Idkkayaay thudikkunnathaarkku vendi

Thaaraka nirmalyam maattiya theli vaanam
Thankathin kathir maala choodi
Haritha nikunjathil kuyilukal madhurmai
Hari naama keerthanam paadi
Paadi keerthanam paadi
[prabhaatha sheeveli ...]

Pradakshina vazhiyil nee thaniye nadannappol
Nin manam valam vachathaare
Ambalanadayil nee kai kooppi ninnappol
Akathaarilormmichathaaare
Aare ormmichathaare
[prabhaatha sheeveli ...]
Language: Malayalam

പ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍
പ്രസാദം കരുതിയതാര്‍ക്കു വേണ്ടി
അഷ്ടപദിഗാനം കേള്‍ക്കുമ്പോള്‍ നിന്മനം
ഇടയ്ക്കയായ് തുടിക്കുന്നതാര്‍ക്കു വേണ്ടീ

താരകനിര്‍മ്മാല്യം മാറ്റിയ തെളിവാനം
തങ്കത്തിന്‍ കതിര്‍മാലചൂടീ
ഹരിതനികുഞ്ജത്തില്‍ കുയിലുകള്‍ മധുരമായ്
ഹരിനാമകീര്‍ത്തനം പാടീ
പാടീ കീര്‍ത്തനം പാടീ
(പ്രഭാത ശീവേലി...)

പ്രദക്ഷിണവഴിയില്‍ നീ തനിയേ നടന്നപ്പോള്‍
നിന്‍ മനം വലംവെച്ചതാരേ?
അമ്പലനടയില്‍ നീ കൈകൂപ്പി നിന്നപ്പോള്‍
അകതാരിലോര്‍മിച്ചതാരേ?
ആരേ ഓര്‍മിച്ചതാരേ?

(പ്രഭാത ശീവേലി...)
Movie/Album name: Sathrathil Oru Raathri
Artists