Prapanjamunarum

1998
Lyrics
Language: Malayalam

കൗസല്യാസുപ്രജാരാമപൂര്‍വ്വാസന്ധ്യാപ്രവര്‍ത്തതേ
ഉത്തിഷ്ഠനരശാര്‍ദ്ദൂലകര്‍ത്തവ്യം ദൈവമാഹ്നികം

പ്രപഞ്ചമുണരും പ്രഭാതം
പ്രകാശമൊഴുകും വിഭാവരീതീരം
പുലരിക്കു നല്‍കാന്‍ പൊന്‍പണമോടേ
പകലവനണയും കാലം കാലം
(പ്രപഞ്ചമുണരും)

അസലാത്തുഷൈറുന്നിനന്നൗ
അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍
ലാ ഇലാഹാ ഇല്ലള്ളാ

വിതയ്ക്കാതെ കൊയ്യാതെ
പലതായു് വേര്‍പിരിയാതെ
(വിതയ്ക്കാതെ)
നീലക്കുരുവികള്‍ ഉണരും പ്രഭാതം
മതങ്ങളായു് ജാതികളായു്
നിനയവികാരം പങ്കുവെയ്ക്കും
മാനവനുണരും പ്രഭാതം പ്രഭാതം
(പ്രപഞ്ചമുണരും )

നിലയ്ക്കാതെ തുളുമ്പാതെ
കൈവിലങ്ങുകളില്ലാതെ
(നിലയ്ക്കാതെ)
പൂന്തേനരുവികളുണരും പ്രഭാതം
മായികമായു് മാസ്മരമായു്
മനുഷ്യബന്ധങ്ങള്‍ പകുത്തു നോക്കാന്‍
മോഹങ്ങളുണരും പ്രഭാതം പ്രഭാതം
(പ്രപഞ്ചമുണരും )
Movie/Album name: Manthrimaalikayil Manassammatham
Artists