മൺകൂടിൽ എന്നോർമ്മപ്പക്ഷി തേടുന്നൊരാകാശം കണ്ണീരായ് പെയ്യുന്നു കാർമേഘം കൺ ചിമ്മിചിമ്മി നോക്കുന്നു വെൻതാരം എന്നെന്നും കേഴുന്നു എന്റെ പുൽപ്പായിൽ ആലോകം കാണാനായി ദാഹിച്ചേ നിൽപ്പൂ കാലം പോയ്, നേരം പോയ്
അറിയാതൊരു നിമിഷാർദ്ധം കഥ മാറുന്നു മിഴിനീരും, നേടുവീർപ്പും ശ്രുതിചേരുന്നു വഴിയേറെ ചുമരേന്തി കനൽ താണ്ടുന്നു ഇനിയെങ്ങാണ് ഇനിയെങ്ങാണ് അഭയം തേടാൻ പ്രാണനിൽ നീറും നാളവുമായ് രാവിനു കാവൽ തിരിയായ് ഞാൻ വേനലിൽ മായും നീറോളം വരുമോ വീണ്ടും കണ്ണിൻ മുന്നിൽ വരുമോ വീണ്ടും