Kulir Thennal Vannu

2021
Lyrics
Language: Malayalam

കുളിർത്തെന്നൽ വന്നുമെല്ലെ കാതിൽ ചൊല്ലി ഇന്നാരെ നീ തിരഞ്ഞു
ഇളം മഞ്ഞുപോലെ എന്നുള്ളിൽ ആർദ്ര മൊരു കുഞ്ഞു മോഹമുണർന്നു.
പറയൂ നീയെന്തിനായ് വിരിയും തളിർമുല്ലയായ്
ഇനിയാരാരും കാണാതെ മനസ്സിൽ ഒളിച്ചു വെച്ചു
തെന്നൽ വന്നുമെല്ലെ കാതിൽ ചൊല്ലി ഇന്നാരെ നീ തിരഞ്ഞു
ഇളം മഞ്ഞുപോലെ എന്നുള്ളിൽ ആർദ്ര മൊരു കുഞ്ഞു മോഹമുണർന്നു

ഇനി വിരിയുമോ നീഹാര പുഷ്പങ്ങൾ
മലർചൊരിയുമോ മാകന്ദ സ്വപ്‌നങ്ങൾ
വിരുന്നുവരുമാനന്ദ രാഗങ്ങളിൽ പറന്നുവരുമാശ്ലേഷ ഗാനങ്ങളിൽ
എനിക്ക് തരുമോ കവർന്ന മധുരം
പകരുമോ പരിമളം ഇതളുലഞ്ഞ പനിനീർ പൂക്കളുടെ
തെന്നൽ വന്നുമെല്ലെ കാതിൽ ചൊല്ലി ഇന്നാരെ നീ തിരഞ്ഞു
ഇളം മഞ്ഞുപോലെ എന്നുള്ളിൽ ആർദ്രമൊരു കുഞ്ഞു മോഹമുണർന്നു

ഇനിയും മൂളുമോ പ്രേമത്തിൻ ഈണങ്ങൾ
കവിതയുണർത്തും രാവിൻ നിലാവിലും
മിഴികളിലെ സായൂജ്യ സംഗീതമായ്
മൊഴികളിലെ സല്ലാപ സൗന്ദര്യമായ്
നിറച്ചു തരുമോ പ്രണയ ചഷകം
പറയുമോ പ്രിയതരം ഉണർന്നുലഞ്ഞ പകൽകിനാക്കളുടെ
തെന്നൽ വന്നുമെല്ലെ കാതിൽ ചൊല്ലി ഇന്നാരെ നീ തിരഞ്ഞു
ഇളം മഞ്ഞുപോലെ എന്നുള്ളിൽ ആർദ്ര മൊരു കുഞ്ഞു മോഹമുണർന്നു

പറയൂ നീയെന്തിനായ് വിരിയും തളിർമുല്ല യായ്
ഇനിയാരാരും കാണാതെ മനസ്സിൽ ഒളിച്ചു വെച്ചു
തെന്നൽ വന്നുമെല്ലെ കാതിൽ ചൊല്ലി ഇന്നാരെ നീ തിരഞ്ഞു
ഇളം മഞ്ഞുപോലെ എന്നുള്ളിൽ ആർദ്ര മൊരു കുഞ്ഞു മോഹമുണർന്നു
Movie/Album name: Sahyaadriyile Chuvanna Pookkal
Artists