മാനം വിളക്ക് വെച്ചെടാ കിഴക്ക് മേലെ നേരം വെളുത്ത് വന്നെടാ തീരം തിളങ്ങിടുന്നെടാ തിരയ്ക്കു മേലെ മീനും കുതിച്ച് പോണെടാ ഉല്ലാസമായ് തൊറയ്ക്കൊരുത്സാഹമായ് മുറയ്ക്കതെല്ലാം തെകഞ്ഞ പോലെയായ് ഉല്ലാസമായ് തൊറയ്ക്കൊരുത്സാഹമായ് മുറയ്ക്കതെല്ലാം തെകഞ്ഞ പോലെയായ് നേര് നേര് പണ്ടേ മുതൽക്ക് തന്നെ ഈ കടാപ്പുറത്ത് പെണ്ണ് കാവൽ വെളിച്ചമാണെടാ ഹോയ് ഹോയ് ഹോയ് പണ്ടേ മുതൽക്ക് തന്നെ ഈ കടാപ്പുറത്ത് പെണ്ണ് കാവൽ വെളിച്ചമാണെടാ ഹോയ് ഹോയ് ഹോയ് ( മാനം വിളക്ക് ....)
മാനം വിളക്ക് വെച്ചെടാ കിഴക്ക് മേലെ നേരം വെളുത്ത് വന്നെടാ തീരം തിളങ്ങിടുന്നെടാ തിരയ്ക്കു മേലെ മീനും കുതിച്ച് പോണെടാ വള്ളോം വലേമെടുത്ത് വെള്ളം വകഞ്ഞ് മാറ്റി വേഗം തൊഴഞ്ഞ് പോയിടാം വള്ളോം വലേമെടുത്ത് വെള്ളം വകഞ്ഞ് മാറ്റി വേഗം തൊഴഞ്ഞ് പോയിടാം ചെല്ല് ചെല്ല് കാലം കറുത്തു പോണ നാൾ വരുന്ന മുമ്പു തന്നെ മടിയിൽ പണം കിലുക്കിടാം ഹൊയ് ഹൊയ് ഹൊയ് കാലം കറുത്തു പോണ നാൾ വരുന്ന മുമ്പു തന്നെ മടിയിൽ പണം കിലുക്കിടാം ഹൊയ് ഹൊയ് ഹൊയ് ( മാനം വിളക്ക്.....)