(പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും ഞാന്‍ കൈവശമാക്കും (സ്ത്രീ) കരളിനുള്ളില്‍ ഒളിഞ്ഞിരിയ്ക്കും കൗശലമെല്ലാം ഇന്നു കവടി വെച്ചു കരിമഷി നോക്കി കണ്ടു പിടിക്കും ഞാന്‍ കണ്ടു പിടിക്കും (പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ
(പു) കല്യാണ പ്രായമായ കാമിനിയാളേ (2) നിന്റെ നിറമാറില്‍ കന്മദമോ കന്മഷമോ കാതിലോലപ്പവിഴമണി മാലകള്‍ ചാര്‍ത്തും നിന്റെ കവിളിണയില്‍ കുങ്കുമോ ചെന്നിണമോ (സ്ത്രീ) കന്മദമല്ലാ കുങ്കുമമല്ലാ (പു) പിന്നെ (സ്ത്രീ) കാമുകന്റെ മനം മയക്കും പൊടിപൊടി മന്ത്രം (പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും ഞാന്‍ കൈവശമാക്കും