Shabarimalayile

1979
Lyrics
Language: Malayalam

ശബരിമലയിലെ പൊന്നമ്പലത്തിലെ
ശരണഗതനാം അയ്യപ്പാ
അവിടുത്തെ തൃപ്പാദ കമലത്തിൽ ഞാനൊരു
അഞ്ജലീ പുഷ്പമായ് വിടർന്നെങ്കിൽ
ശബരിമലയിലെ പൊന്നമ്പലത്തിലെ
ശരണഗതനാം അയ്യപ്പാ

പമ്പാ നദിയിലെ പദ്മതീർത്ഥത്തിലെ
പാരിജാത മലരാം അയ്യപ്പാ (2)
അവിടുത്തെ അറിയുന്ന ഭാവലയങ്ങളിൽ
അടിയനീ രാഗമായി അലിഞ്ഞെങ്കിൽ (2)

ശബരിമലയിലെ പൊന്നമ്പലത്തിലെ
ശരണഗതനാം അയ്യപ്പാ
അവിടുത്തെ ത്രിപ്പാദ കമലത്തിൽ ഞാനൊരു
അഞ്ജലീ പുഷ്പമായ് വിടർന്നെങ്കിൽ
ശബരിമലയിലെ പൊന്നമ്പലത്തിലെ
ശരണഗതനാം അയ്യപ്പാ

കലിയുഗ സന്ധ്യക്ക് കാവി വസ്ത്രം ചാർത്തും
കാവ്യ ഭാവനയെ തൊട്ടുണർത്തും (2)
അവിടുന്നെൻ സ്‌മൃതിയുടെ ചേതനയ്ക്കുള്ളിലെ
അജ്ഞാത ഭാവമായി തീർന്നെങ്കിൽ (2)

ശബരിമലയിലെ പൊന്നമ്പലത്തിലെ
ശരണഗതനാം അയ്യപ്പാ
അവിടുത്തെ ത്രിപ്പാദ കമലത്തിൽ ഞാനൊരു
അഞ്ജലീ പുഷ്പമായ് വിടർന്നെങ്കിൽ
ശബരിമലയിലെ പൊന്നമ്പലത്തിലെ
ശരണഗതനാം അയ്യപ്പാ
Movie/Album name: Eeswara Jagadeeswara
Artists