SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Karumpanaanu kannan...kurumpanaanu kannan... Kallanaanu kallan...neela kamala nayanan kannan... Mannu thinna kannan...manassu thanna kannan.. Paikkalodu konchum kannan...paal kavarnna kannan... Kannethaa dooram kaattil kaaliye meychum kondu Kaariyam kaanana kannan... Karumpanaanu kannan...kalla kurumpanaanu kannan... Kallanaanu kallan...neela kamala nayananan kannan... Kaaliyanennoru sarppa bhanathile nritha kannan Kaaminimaarude naanam kaanumoraalilakkannan...(2) Kuzhal vilichu mayakkana kannan... Ural valichu chirikkana kannan... Govardhanam kaiviralil pookkudayaakkiya thaamarakkannan... Karumpanaanu kannan...kalla kurumpanaanu kannan... Kallanaanu kallan...neela kamala nayananan kannan... Vennayum kattu nadakkaathe..vallavimaarothu koodaathe Maayakal kondu valaykkaathe...raadhaye nokkiyirikkaathe Amma yshodha vilikkana neram... Aa vazhiyeevazhi chennalayaathe... Munnil nee vannirikku... Ammayude kallanalle kannilunnikkannanalle.. Paalu tharaam venna tharaam paattupaadi chaayurakkaam.. (karumpanaanu kannan...) കറുമ്പനാണു കണ്ണൻ...കുറുമ്പനാണു കണ്ണൻ... കള്ളനാണു കള്ളൻ...നീല കമലനയനൻ കണ്ണൻ... മണ്ണുതിന്ന കണ്ണൻ...മനസ്സുതന്ന കണ്ണൻ.. പൈക്കളോടു കൊഞ്ചും കണ്ണൻ...പാൽ കവർന്ന കണ്ണൻ... കണ്ണെത്താദൂരം കാട്ടിൽ കാലിയെ മേയ്ച്ചും കൊണ്ടു് കാരിയം കാണണ കണ്ണൻ... കറുമ്പനാണു കണ്ണൻ...കള്ളക്കുറുമ്പനാണു കണ്ണൻ... കള്ളനാണു കള്ളൻ...നീല കമലനയനൻ കണ്ണൻ... കാളിയനെന്നൊരു സർപ്പഫണത്തിലെ നൃത്തക്കണ്ണൻ കാമിനിമാരുടെ നാണം കാണുമൊരാലിലക്കണ്ണൻ...(2) കുഴൽവിളിച്ചു മയക്കണ കണ്ണൻ... ഉരൽവലിച്ചു ചിരിക്കണ കണ്ണൻ... ഗോവർദ്ധനം കൈവിരലിൽ പൂക്കുടയാക്കിയ താമരക്കണ്ണൻ... കറുമ്പനാണു കണ്ണൻ...കള്ളക്കുറുമ്പനാണു കണ്ണൻ... കള്ളനാണു കള്ളൻ...നീല കമലനയനൻ കണ്ണൻ... വെണ്ണയും കട്ടു നടക്കാതെ..വല്ലവിമാരൊത്തു കൂടാതെ മായകൾ കൊണ്ടു വലയ്ക്കാതെ...രാധയെ നോക്കിയിരിക്കാതെ അമ്മ യശോദ വിളിക്കണ നേരം...ആവഴിയീവഴി ചെന്നലയാതെ... മുന്നിൽ നീ വന്നിരിക്കു്..... അമ്മയുടെ കള്ളനല്ലേ കണ്ണിലുണ്ണിക്കണ്ണനല്ലേ.. പാലു തരാം വെണ്ണ തരാം പാട്ടുപാടി ചായുറക്കാം... (കറുമ്പനാണു കണ്ണൻ...)
Movie/Album name: @ Andheri
Artists