ഓ...ഓ...ഓ... മഴയാണു പെണ്ണേ എന്റെ മനസ്സാകെ മഴയത്തു നീ ഇളം വെയിലായ് വന്നാൽ മനസ്സാകെ തെളിയുമെൻ കണ്ണാളേ... വെയിലാണു പൊന്നേ എന്റെ മനമാകെ വെയിലത്തു നീ ഇളം മഴയായ് വന്നാൽ മനമാകെ കുളിരുമെൻ പുന്നാരേ... ഓ ഓ ഓഹോ...ഓ ഓ ഓഹോ...
കരയായി ഞാൻ കൂടും കടലായി നീ അലതല്ലി അരികിൽ വന്നണയില്ലെൻ പെണ്ണേ അണയില്ലെൻ പെണ്ണേ... കടലായാലും നീ കരയായാലും അരികിൽവന്നലതല്ലി അണയുവാൻ മോഹം... അണയുവാൻ മോഹം... (മഴയാണു പെണ്ണേ...)
മഴപെയ്ത മണ്ണിന്റെ മനമൊന്നു കാണുവാൻ അരയന്നു മോഹമായ് അഴകുള്ളെൻ പെണ്ണേ... അഴകുള്ളെൻ പെണ്ണേ... മഴയായാലും നീ വെയിലായാലും ഈ അരയന്നു കാവൽ ഈ അരയത്തി എന്നും... അരയത്തി എന്നും... (മഴയാണു പെണ്ണേ...)