Kunju Kunjalikku

2021
Lyrics
Language: Malayalam

കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരിരം രാരോ
ഉമ്മ തൻ നെഞ്ചത്തൊരൂയല് വേണം
പാട്ടിന്റെ ഈണം കാതിലും വേണം
ചെല്ലക്കാറ്റെ വീശണം നീയും
തന്നന്നം താളത്തിൽ ചാരത്ത് വേണം
ഉണ്ണിപ്പൂവേ കൂട്ടിനു വേണം
ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരിരം രാരോ

കാരുണ്യറബ്ബെന്റെ കൈകളിൽ തന്ന
മാണിക്യക്കല്ലേ മിഴിപൂട്ടുക പതിയെ
നാളത്തെ സൂര്യന്റെ ചേലൊത്ത രൂപം
മാനത്തിൻ മേലെ കണികണ്ടിനിയുണരാൻ
നറുവെണ്ണിലാവേ തഴുകാൻ വരില്ലേ താലോലം മെയ്യിൽ
എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ
കണ്ണൊന്നും വെക്കല്ലേ രാത്തിങ്കൾ പെണ്ണെ

കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരിരം രാരോ

നേരൊക്കും ആണത്തം വാവക്ക് വേണം
വീറുള്ളിൽ വേണം കനിവുള്ളൊരു കരളും
നാടിന്നു വേണ്ടുന്നോൻ ആകേണം നീയും
മേഘങ്ങൾ തൊട്ട് മകനെയിനി വളര്
ചുവടൊന്നു വയ്ക്കേ വിരലൊന്നു തന്നേ ഞാനില്ലേ കൂടെ
എന്നെന്നും കുഞ്ഞാലി വാഴട്ടെ മണ്ണിൽ
ഉമ്മക്ക് തന്നുണ്ണി പൊന്നുണ്ണിയല്ലേ
(കുഞ്ഞു കുഞ്ഞാലിക്ക്....)
Movie/Album name: Marakkar - Arabikkadalinte Simham
Artists