Kalabham chaarthum

1986
Lyrics
Language: English

Kalabham charthum kanakakkunnil
Maruvum thalolam kilikal
Pathivayevam onnay padum
Kaniyoo udayoore
(kalabham charthum ......)

Akale chelolum niraparakal
Uyarum mangalya madhumozhikal (2)
Azhakin thalathil neythirikal
Madhuram chalikkum mangalangal
Thudarum thakil melam
(kalabham charthum ......)

Ivide sangeetham anuvadikkoo
Manassin manthrangal sweekarikkoo
Ga ma pa ga ma pa ga ma pa dha ni dha pa
Ga ma pa dha ni sa ni dha pa dha pa ma pa

Ivide sangeetham anuvadikkoo
Manassin manthrangal sweekarikkoo
Sadayam sasneham pariganikoo
Vyadhakal vaikathe pariharikkoo
Kili thannavakasham
(kalabham charthum ......)
Language: Malayalam

കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായ് പാടും
കനിയൂ ഉടയോരെ കനിയൂ ഉടയോരെ (കളഭം....)

അകലെ ചേലോലും നിറപറകള്‍
ഉയരും മംഗല്യ മധുമൊഴികള്‍ (അകലെ....)
അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍
മധുരം ചാലിക്കും മംഗളങ്ങള്‍
തുടരും തകില്‍ മേളം തുടരും തകില്‍ മേളം

കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായ് പാടും
കനിയൂ ഉടയോരെ കനിയൂ ഉടയോരെ

ഇവിടെ സംഗീതം അനുവദിക്കൂ
മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
ഗ മ പ ഗ മ പ ഗ മ പ ധ നി ധ പ
ഗ മ പ ധ നി സ നി ധ പ ധ പ മ പ
ഇവിടെ സംഗീതം അനുവദിക്കൂ
മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
സദയം സസ്നേഹം പരിഗണിക്കൂ
വ്യഥകള്‍ വൈകാതെ പരിഹരിക്കൂ
കിളി തന്നവകാശം കിളി തന്നവകാശം

കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായ് പാടും
കനിയൂ ഉടയോരെ കനിയൂ ഉടയോരെ
Movie/Album name: Thaalavattam
Artists