Ivideyen Nizhalukal

2013
Lyrics
Language: Malayalam

ഇവിടെയെൻ നിഴലുകൾ നിശയിൽ മറഞ്ഞുപോയ്...
ഇവിടെയെൻ മോഹവും വാടിക്കരിഞ്ഞു പോയ്...
ഇനിയുമെൻ ഓർമ്മകൾ ചികയുന്നതെന്തിനോ...
ഇനിയുമെൻ സ്വപ്നങ്ങൾ
പുണരുന്നതെന്തിനോ......

ഇവിടെയെൻ ഗദ്ഗതം ഇടറും സ്വരങ്ങളാൽ.... ( 2 )
ഇരുളിൻ്റെ വീചിയിൽ വഴി പിരിഞ്ഞീടവേ...( 2 )
ഇനിയുമെൻ്റെ ജീവിതം ലക്ഷം വരിക്കുവാൻ...( 2 )
ഇനിയെത്ര കാതം നടന്നു നീ നീങ്ങിടവേ.....

ഇനിവരുന്ന സുദിനങ്ങൾ നമ്മളെ വാഴ്ത്തുവിൻ......
ഇനിയുമാ ഗാനത്തെ കാതോർത്തിരിക്കുകിൽ
ഇനിയുമുള്ള ഗാന പ്രപഞ്ചത്തിലങ്ങിനേ
ഇളനീരു തൂകുന്ന കുളിരുമായി പാടുവാൻ
ഇനിയും വരില്ലയോ കൂടെ നീയെന്നുടെ
ഇടനെഞ്ചിലൂറുന്ന ഗാനത്തിനീണമായ്......

ഇവിടെയെൻ നിഴലുകൾ നിശയിൽ മറഞ്ഞുപോയ്...
Movie/Album name: Snehichirunnenkil
Artists