തൂമഞ്ഞു പെയ്യും നീലരാകേന്ദു കണ്ടോ ഓമലേ നിന്റെ വാരിളം തേൻ - ചുണ്ടോലും പുഞ്ചിരി താരമ്പേറ്റ പൂമേനി നീരാമ്പൽ പൊന്മേനി വൈശാഖ സന്ധ്യേ നിന്റെ വെൺചാമരങ്ങൾ വീശുമീ കുഞ്ഞുതെന്നലിൻ കൈ - താളം നെയ്യുമോർമയിൽ എൻ ജീവന്റെ നാദങ്ങൾ എൻ ആദ്യാഭിലാഷങ്ങൾ
യക്ഷഗാനമേറ്റുപാടി വരും ദൂതു തരും മേഘമീറനായൊരീ വസന്തരാവിൽ യവനപുരിയിലലസമലിയുമിടയവനിതപോലെ മാധവം പുണർന്നു തങ്കമലർ മന്ദഹസിക്കുന്ന ചേലെഴുന്നൊരീ വിഹാരതീരം മണ്ണിൽ വീണ സ്വർഗം നമ്മളൊന്നായ് ചേർന്ന രംഗം ഞാനൊരിക്കലീ വിരിഞ്ഞമാറിലെ വികാരമാകും ആവോളവും ഒരാവേശമായ്...