ഒരു കരിമുകിലായു് നീയെന്നുള്ളില്‍ പെയ്താല്‍ മണിമയിലഴകായു് ഞാനീ മഴയില്‍ നനയാന്‍ ഒരു തണുവിരലാൽ നീയെൻ മെയ്യിൽ തൊട്ടാൽ പരിമൃദുലതയായു് ഞാനീ തനുവില്‍ പടരാന്‍ ഒരു സീൽക്കാരം സിരയിലുണര്‍ന്നു ഒരു ശൃംഗാരം കരളിലുണര്‍ന്നു ഇരുളിലെ രാവുകളില്‍ ഈറൻ സന്ധ്യകളിൽ ഇങ്ങിനെയെന്നുടലില്‍ പൊന്മണി ചാര്‍ത്തിടവേ എന്നെ മറക്കുകയായു് സ്വയമൊരു നിമിഷം (മാറിലെ )
ഒരു ചെറുശലഭം കണ്ണില്‍ പാറും നേരം അതു വെറുമലിവിന്‍ നിനവായു് മാറും നേരം ഒരു നറുമലരിന്‍ ചുണ്ടില്‍ മുത്തും പോലെ കുളിര്‍മണിമഞ്ഞിന്‍ മുത്തം നല്‍കും യാമം ഒരു സല്ലാപം കാതിലലിഞ്ഞു ഒരു സംഗീതം ശ്രുതിയിലമര്‍ന്നു ഇന്നലെയോളവുമെന്‍ പൊള്ളിയ ചിന്തകളില്‍ സാന്ത്വനഗാനവുമായു് എന്തിനു നീ വരവായു് എന്നെ മറക്കുകയായു് സ്വയമൊരു നിമിഷം (മാറിലെ )