Kaamukimaare Kanyakamaare

1975
Lyrics
Language: English

Kaamukimaare kanyakamaare
Kanmanimaare vannatte
Kalyaanapraayam kazhinju nilkkum
Kalyaanimaare vannatte
Kelkkaatha swarangalile... paadatha paattukal kettatte

Kurumbukaar ekushumbukaare
Kusrithikkaare pennaale(2)
Marunnum manthravum tharatte njangal
Snehathin naattile vaidyanmaar
Thalanarachoru valyamme
Thalathirinjoru molundo?
Thalayil pambaram karangunno?
Kelkkatha swarnagalile....
Paadaatha pattukal kettatte
(kamukimare)

Kashandikkare.. narayullore..
Kannadakkare.. aanale..
Karalil koluthu tharatte njangal
Premathin veettile paattukaar
Kolinosu punchiri chundil fit cheytha romeomaare
Veenayil paadunna muthappa
Kelkkatha swarangalile
Paadatha pattukal kettatte
(kaamukimare)
Language: Malayalam

കാമുകിമാരേ കന്യകമാരേ കണ്മണിമാരേ വന്നാട്ടെ
കല്യാണപ്രായം കഴിഞ്ഞു നില്‍ക്കും
കല്യാണിമാരേ വന്നാട്ടെ
കേള്‍ക്കാത്ത സ്വരങ്ങളിലെ ... പാടാത്ത പാട്ടുകള്‍ കേട്ടാട്ടെ

കുറുമ്പുകാരേ കുശുമ്പുകാരേ
കുസൃതിക്കാരേ പെണ്ണാളേ (2)
മരുന്നും മന്ത്രവും തരട്ടെ ഞങ്ങള്‍
സ്നേഹത്തിന്‍ നാട്ടിലെ വൈദ്യന്മാര്‍
തലനരച്ചൊരു വല്യമ്മേ
തലതിരിഞ്ഞൊരു മോളുണ്ടോ ?
തലയില്‍ പമ്പരം കറങ്ങുന്നോ ?
കേള്‍ക്കാത്ത സ്വരങ്ങളിലെ ....
പാടാത്ത പാട്ടുകള്‍ കേട്ടാട്ടെ
(കാമുകിമാരെ )

കഷണ്ടിക്കാരേ .. നരയുള്ളോരേ ..
കണ്ണടക്കാരെ .. ആണാളേ ..
കരളില്‍ കൊളുത്ത് തരട്ടെ ഞങ്ങള്‍
പ്രേമത്തിന്‍ വീട്ടിലെ പാട്ടുകാര്‍
കോളിനോസ് പുഞ്ചിരി ചുണ്ടില്‍
ഫിറ്റ്‌ ചെയ്ത റോമിയോമാരേ
വീണയില്‍ പാടുന്ന മുത്തപ്പാ
കേള്‍ക്കാത്ത സ്വരങ്ങളിലെ
പാടാത്ത പാട്ടുകള്‍ കേട്ടാട്ടെ
(കാമുകിമാരെ )
Movie/Album name: Love Letter
Artists