Raasaleelaykku

1971
Lyrics
Language: English

Aa......
Raasa leelakku vaikiyathenthu nee
Rajeeva lochane raadhike? (raasa)
Harichandanakkuri varachilla
Kaalil navarathna noopuram dharichilla (hari)
Kaalil dharichilla (raasa)

Kaalindi pulinathil kadalee vipinathil
Kaikotti vilikkunnu poonthennal
Keshathil vanamulla poomaala choodiyilla(2)
Keshavaa...vaarthingal udichilla

Prathyusha chandrika nin chundilullappol
Mattoru vennilaaventhinaayi? (prathyusha)
Mattoru vennilaaventhinaayi?
Manimuraleerava madhuritha lahariyil
Thanuvum paadavum ilakunnu
Alankaaramillenkilum aadi paaduvaan
Malar baanan maadi vilikkunnu (alankaara) (raasa)
Language: Malayalam

രാസലീലയ്ക്കു വൈകിയതെന്തു നീ
രാജീവലോചനേ രാധികേ?
ഹരിചന്ദനക്കുറിവരച്ചില്ലാ...കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ
ഹരിചന്ദനക്കുറിവരച്ചില്ലാ...കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ
കാലില്‍ ധരിച്ചില്ലാ....

കാളിന്ദീ പുളിനത്തില്‍ കദളീ വിപിനത്തില്‍
കൈകൊട്ടി വിളിക്കുന്നു പൂന്തെന്നല്‍
കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2)
കേശവാ.... വാര്‍ത്തിങ്കളുദിച്ചില്ലാ

പ്രത്യൂഷ ചന്ദ്രിക നിന്‍ ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ?
പ്രത്യൂഷ ചന്ദ്രിക നിന്‍ ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ?(2)

മണീമുരളീരവ മധുരിതലഹരിയില്‍
തനുവും പാദവും ഇളകുന്നൂ
അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാന്‍
മലര്‍ബാണന്‍ മാടിവിളിക്കുന്നൂ (അലങ്കാരം..)
(രാസലീലയ്ക്കു...)
Movie/Album name: Aabhijaathyam
Artists