Oru Mozhi Mindaathe

2014
Lyrics
Language: English

Oru mozhi mindaathe pranayam
Olimizhiyonnaake pranayam
Onnu kaanaatheyum onnu kelkkaatheyum
Onnil onnaayitheerunnathee kauthukam...
Dooreyaakumpozhum dooram maayumpozhum
Nenchu nenchodu cherunna swapnodayam...
Oru mozhi mindaathe pranayam
Olimizhiyonnaake pranayam....

Viriyaan neram ushassinte thooval
Vitharum polaananuraagam...
Kozhinjaal pinne ninavinte konil
Kanalaay neerum anuraagam...
Azhakezhumaazhathil thudangum...
Valiyoru kanneeraay odungum...
Novu thoraatheyum modamekaatheyum
Nalla janmangal paazhaakkumee vismayam...
Neramillaatheyum kaalam orkkaatheyum
Premamaashikkum aathmaavu bhraanthaalayam...
Oru mozhi mindaathe pranayam
Olimizhiyonnaake pranayam....

Pranayamithennennum verutheyarangerum
Vidhiyude virasamaam naadakam
Kalichiri maunathil kanakaniram thonnum
Azhalinte aarohanam...
Punchirippookkalil thenmozhithulliyil
Nertha novin visham thookum ee unmadam
Shoonyamaam maathra than
Thaanthamaam ormmakal
Premamoorunna vaazhvinte theraalikal...aa..aa...
Oru mozhi mindaathe pranayam
Olimizhiyonnaake pranayam....
Language: Malayalam

ഒരു മൊഴി മിണ്ടാതെ പ്രണയം
ഒളിമിഴിയൊന്നാകെ പ്രണയം
ഒന്നു കാണാതെയും ഒന്നു കേൾക്കാതെയും
ഒന്നിൽ ഒന്നായിത്തീരുന്നതീ കൗതുകം...
ദൂരെയാകുമ്പോഴും ദൂരം മായുമ്പോഴും
നെഞ്ചു് നെഞ്ചോടുചേരുന്ന സ്വപ്നോദയം...
ഒരു മൊഴി മിണ്ടാതെ പ്രണയം
ഒളിമിഴിയൊന്നാകെ പ്രണയം....

വിരിയാൻനേരം ഉഷസ്സിന്റെ തൂവൽ
വിതറും പോലാണനുരാഗം...
കൊഴിഞ്ഞാൽപ്പിന്നെ നിനവിന്റെ കോണിൽ
കനലായ്‌ നീറും അനുരാഗം...
അഴകെഴുമാഴത്തിൽ തുടങ്ങും...
വലിയൊരു കണ്ണീരായ് ഒടുങ്ങും...
നോവു തോരാതെയും മോദമേകാതെയും
നല്ല ജന്മങ്ങൾ പാഴാക്കുമീ വിസ്മയം...
നേരമില്ലാതെയും കാലം ഓർക്കാതെയും
പ്രേമമാശിക്കും ആത്മാവു് ഭ്രാന്താലയം...
ഒരു മൊഴി മിണ്ടാതെ പ്രണയം
ഒളിമിഴിയൊന്നാകെ പ്രണയം....

പ്രണയമിതെന്നെന്നും വെറുതെയരങ്ങേറും
വിധിയുടെ വിരസമാം നാടകം
കളിചിരിമൗനത്തിൽ കനകനിറം തോന്നും
അഴലിന്റെ ആരോഹണം...
പുഞ്ചിരിപ്പൂക്കളിൽ തേന്മൊഴിത്തുള്ളിയിൽ
നേർത്ത നോവിൻ വിഷം തൂകും ഈ ഉന്മദം
ശൂന്യമാം മാത്രതൻ താന്തമാം ഓർമ്മകൾ
പ്രേമം ഊറുന്ന വാഴ്‌വിന്റെ തേരാളികൾ...ആ..ആ...
ഒരു മൊഴി മിണ്ടാതെ പ്രണയം
ഒളിമിഴിയൊന്നാകെ പ്രണയം......
Movie/Album name: Law Point
Artists