Manjilpookkum

2000
Lyrics
Language: English

Manjil pookkum maayaasooryan pole
Maaril chaarthum kaanaa kalabham pole
Thaaraadeepam thiritheliyum pole
Ethojanmam shruthi murukum pole
Poomoodum pon viralaal nee en nenchil
Sreeraagam peythunarum yuva gandharvan...haay
Manjil pookkum maayaasooryan pole
Maaril chaarthum kaanaa kalabham pole

Etho shankhil nirayum theerdham pole
Nerukil nee ittumpol dhanynaay..
Haa...vinnil ninnum veyilin naalam pole
Kavilil nee muthumpol...punnyamaay njaan
Nee maathram...ini nee maathram tharumaashvaasam
Subhage.........
Manjil pookkum maayaasooryan pole
Maaril chaarthum kaanaa kalabham pole

Thaane viriyum thulasippoove ninne
Mudiyil njaan choodumpol..raadhayaavum
Maayaa murali chundil cherkkum neram
Paribhavamunarum neram shyaama bhaavam
Nee maathram...ini nee maathram tharumaashvaasam
Sukhade.......
(manjil pookkum ....)
Language: Malayalam

മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ
താരാദീപം തിരിതെളിയും പോലെ
എതോ ജന്മം ശ്രുതി മുറുകും പോലെ
പൂമൂടും പൊന്‍വിരലാല്‍ നീ എന്‍ നെഞ്ചില്‍
ശ്രീരാഗം പെയ്തുണരും യുവഗന്ധര്‍വ്വന്‍ ...ഹായ്
മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ

ഏതോ ശംഖില്‍ നിറയും തീർത്ഥം പോലെ
നെറുകില്‍ നീ ഇറ്റുമ്പോള്‍ ധന്യനായ് ..
ഹാ ...വിണ്ണില്‍ നിന്നും വെയിലിന്‍ നാളം പോലെ
കവിളില്‍ നീ മുത്തുമ്പോള്‍ ...പുണ്യമായ് ഞാന്‍
നീ മാത്രം ...ഇനി നീ മാത്രം തരുമാശ്വാസം
സുഭഗേ.............
മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാകളഭം പോലെ

താനേ വിരിയും തുളസിപ്പൂവേ നിന്നെ
മുടിയില്‍ ഞാന്‍ ചൂടുമ്പോള്‍..രാധയാവും
മായാമുരളി ചുണ്ടില്‍ ചേര്‍ക്കും നേരം
പരിഭവമുണരുംനേരം ശ്യാമഭാവം
നീ മാത്രം ...ഇനി നീ മാത്രം തരുമാശ്വാസം
സുഖദേ.........
(മഞ്ഞില്‍ പൂക്കും ....)
Movie/Album name: Cover Story
Artists