Pulariyil Achante

2021
Lyrics
Language: Malayalam

പുലരിയിൽ അച്ഛന്റെ തൊടുവിരൽ എന്ന പോൽ
തൊട്ടുണർത്തുന്നു തൂവെട്ടം
ഉലകിന്റെ ഓരോരോ ചെറുമണിത്തരിയിലും
മിന്നിത്തുടിക്കുന്ന സത്യം
നമ്മിലോ നന്മയായ്‌ അമ്മതൻ സ്നേഹമായ്
അൻപോട് ചേരുന്നു നിത്യം... നിത്യം..
പൂവനമീമനമായീടാന്
പാവന ചിന്തകളേകേണം
തൂമൊഴി നാമ്പുകൾ നാത്തുമ്പിൽ
തോന്നുവാൻ ആത്മാവിൽ വാഴേണം
അഴലിന്റെ ഇരുൾ മുകിലല മായ്ക്കും
മായാ വാനമഴവിൽപ്പൊരുളു നീയേ
വിശ്വ വിഹായസ്സിൻ സാരം
സർവ്വ ചരാചര ഗീതം
Movie/Album name: Vellam
Artists