പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ കണ്ണുനീര്‍ തുളുമ്പുമെന്‍ ആത്മശോകവാടിയില്‍ നിറഞ്ഞു നില്‍ക്കുമെന്നുമാ മുഖം...മുഖം... പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ...
വിധിയുടെ കൈകളില്‍ ബലിമൃഗമായവളെ സ്ത്രീധനവേദിയില്‍ കുരുതിയണിഞ്ഞവളെ .. നിറമിഴിപ്പൂവിതളാല്‍ എങ്ങോ കൊഴിഞ്ഞവളെ ഇനി നിന്‍ ജന്മരഥം ഇതുവഴിയേ വരുമോ..... നാലകങ്ങള്‍ നീളെ നിന്റെ സ്നേഹം പൂവിടുമോ.... പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ...