Uparodham Kondu Naam

1975
Lyrics
Language: English

Uparodham kondu naam thammiladuthu
Oduvilen bhavana nee kavarnneduthu
Ariyaatheyaduthu naamariyatheyakannu (2)
Aaradhanayilen manamalinju
(uparodham...)

Ajnatha kandu nee punchirichu
Andhanuragathil sahathapichu (2)
Nin swarnna hridayamaam poovidarnnu (2)
En bodham shaishavamaayunarnnu
(uparodham...)

Kayyethukilla nin karam pidikkan
Kanavukal than dweepil thadavilaay njan (2)
En chuduneduveerppin dukha raagam (2)
Nin chillayil vannu thazhukiyenkil
(uparodham...)
Language: Malayalam

ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു
അറിയാതെയടുത്തു നാമറിയാതെയകന്നു (2)
ആരാധനയിലെന്‍ മനമലിഞ്ഞു

ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു

അജ്ഞത കണ്ടു നീ പുഞ്ചിരിച്ചു
അന്ധാനുരാഗത്തില്‍ സഹതപിച്ചു
(അജ്ഞത)
നിന്‍ സ്വര്‍ണ്ണഹൃദയമാം പൂവിടര്‍ന്നൂ (2)
എന്‍ ബോധം ശൈശവമായുണര്‍ന്നു

ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു

കയ്യെത്തുകില്ല നിന്‍ കരം പിടിക്കാന്‍
കനവുകള്‍ തന്‍ ദ്വീപില്‍ തടവിലായു് ഞാന്‍
(കയ്യെത്തുകില്ല)
എന്‍ ചുടുനെടുവീര്‍പ്പിന്‍ ദുഃഖരാഗം (2)
നിന്‍ ചില്ലയില്‍ വന്നു തഴുകിയെങ്കില്‍
(ഉപരോധം)

ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു
Movie/Album name: Madhurappathinezhu
Artists