Kaattu Veeshana Neram Thanne

2024
Lyrics
Language: Malayalam

കാറ്റു വീശണ നേരം തന്നെ
കരിവാറ്റു വീഴണ ചേലാണെന്നേ
മാറ്റുകൂട്ടണ മായം തന്നെ
തനി കാറ്റു പോകണ കേസാണെന്നേ
ആടി പാടുന്ന കൂട്ടങ്ങളേ
അതിലെ നാനാർത്ഥമേ
അവിടെ നീരാളിയായ്
ലഹരി പൂക്കുന്നുവോ
പകരുമീരാവും തേരോട്ടമായ്
കടക്കണ്ണിലോ മടിക്കുത്തിലോ
മുടിക്കെട്ടിലോ തോന്യാസം
ചിരിക്കുന്നതോ ചരിക്കുന്നതോ
തിരിക്കുന്നതോ ആഭാസം

കാലിലെ കറുത്ത നാടകളും
വാക്കിലെ വെളുത്ത ജാടകളും
പ്രാകൃത തലയിൽ ജഡ നിറവും
രാവിലെ കുതിച്ചു പോകുന്നതും
പാരിത കിതച്ചു മൂടുന്നതും
ജീവിതം മറന്ന യാത്രകളെ
വഴിമാറിയ കാതര മൊഴിയേ മിഴിയേ
പിൻ വിളിയൊന്നിൽ വരുമോ
തരുമോ സുന്ദര വാസുര
തങ്കനിലാ പൊങ്കൽ
കാറ്റു വീശണ നേരം തന്നെ
കരിവാറ്റു വീഴണ ചേലാണെന്നേ

കയ്യിലെ വീരാളി കെട്ടുകളും
മുന്തിയ നെഞ്ചൂക്ക് തോന്നുന്നതും
നാവിലെ വേരോടും വീര്യങ്ങളും
മെയ്യിലെ ചേരാത്ത ചിത്രങ്ങളും
ഉള്ളിലെ ചോരാത്ത വാശികളും
വൈകൃതം മാറാത്ത യാത്രികരെ
കുഴിമാന്തേ യാതന പതിയെ തനിയെ
ഉൾ വിളിയൊന്നിൽ ഉണരും വളരും
ഇന്നലെയെന്നത് മാഞ്ഞ ദിവാതിങ്കൾ
കാറ്റു വീശണ നേരം തന്നെ
കരിവാറ്റു വീഴണ ചേലാണെന്നേ
മാറ്റുകൂട്ടണ മായം തന്നെ
തനി കാറ്റു പോകണ കേസാണെന്നേ
ആടി പാടുന്ന കൂട്ടങ്ങളേ
അതിലെ നാനാർത്ഥമേ
അവിടെ നീരാളിയായ്
ലഹരി പൂക്കുന്നുവോ
പകരുമീരാവും തേരോട്ടമായ്
കടക്കണ്ണിലോ മടിക്കുത്തിലോ
മുടിക്കെട്ടിലോ തോന്യാസം
ചിരിക്കുന്നതോ ചരിക്കുന്നതോ
തിരിക്കുന്നതോ ആഭാസം
താന താനന താനനനേ .......
Movie/Album name: Eye Witness
Artists