Venne Vennakkal Penne

2017
Lyrics
Language: Malayalam

വെണ്ണേ വെണ്ണക്കൽ പെണ്ണേ പെണ്ണിന്റെ കണ്ണിൽ കവണേം
മുല്ലേ മുല്ലപ്പൂംപല്ലേ പഞ്ചാരത്തരിയുടെ ചിരിയേ
കൊതിയുമായ് കുറുകി വാ പ്രണയമേ
കാറ്റിനൊരു ചാഞ്ചാട്ടം പാട്ടിലൊരു മെയ്യാട്ടം
പൂഞ്ചൊടിയിലൊരു വണ്ടിൻ തിരുതെയ്യാട്ടം (വെണ്ണേ…. )

ഉള്ളിന്നിളം പെണ്ണിൻ മേലേ
പ്രേമം കള്ളായ് നുരഞ്ഞേറണ്
ചെത്തിയിറക്കുമ്പം ഊറ്റിയെടുക്കുമ്പം
കട്ടു കുടിക്കാൻ വായോ
തുള്ളല്ലേ തുളുമ്പല്ലേ നെഞ്ചിലെ പ്രായമേ
കണ്ടിട്ടും കാണാതെ കാന്താരി പോകുമോ
വാഴ്ത്തുതിരുമൊരുവാക്ക് പൂവിരിയുമൊരു നോക്ക്
തേനടയിൽ ഉരുളുന്നൊരു കള്ളനുറുമ്പ്
ഒല്ലേ ഒല്ലേ ഒല്ലേ ഒല്ലേലേ ഒല്ലേ ഒല്ലേ…

മുള്ളില്ലാപൂവിന്റെ കവിളിൽ തൊട്ടാൽ താനേ തുടുത്തീടുമോ
നാണമുള്ള പെണ്ണേ കാമുകന്റെ കണ്ണേ
കാന്താരിമുളകിൻ എരിവേ
കണ്ടില്ലേ കണ്ണിൽ നിന്നയ്യയ്യോ ചോരുന്നേ
എന്നിട്ടും തീരാത്തൊരു വെള്ളിനിലാത്തുണ്ട്
രാത്രിയൊരു പെണ്ണല്ലേ മാറിലരിമറുകിന്മേൽ
നീ വിരലു തൊട്ടപ്പോൾ കണ്ണു തുറന്നു
ഒല്ലേ ഒല്ലേ ഒല്ലേ ഒല്ലേലേ ഒല്ലേ ഒല്ലേ…
വെണ്ണേ വെണ്ണക്കൽ പെണ്ണേ പെണ്ണിന്റെ കണ്ണിൽ കവണേം
മുല്ലേ മുല്ലപ്പൂംപല്ലേ പഞ്ചാരത്തരിയുടെ ചിരിയേ
കൊതിയുമായ് കുറുകി വാ പ്രണയമേ
കാറ്റിനൊരു ചാഞ്ചാട്ടം പാട്ടിലൊരു മെയ്യാട്ടം
പൂഞ്ചൊടിയിലൊരു വണ്ടിൻ തിരുതെയ്യാട്ടം
Movie/Album name: Thrissivaperoor Kliptham
Artists