Puthu Chemba

2018
Lyrics
Language: Malayalam

പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
ചോക ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
തരിപൊന്നു മിന്നുമാ കണ്ണിലെ
തിരിനീട്ടി വന്നു നീ ഇന്നലെ
കുരുക്കുത്തി വിടർന്നു കരയ്ക്കെത്തി
കുണുങ്ങി മിഴിയെത്തിപൊത്തി കളിച്ചു നീ നിന്നെ
പുതു ചെമ്പാ നെല്ല് കുത്തി

പമ്മിപതുങ്ങുന്ന പാൽപുഴപോലെ
ഉള്ളിൽ തുളുമ്പി നീ അലയഴകായി
കളിയാടിയെന്നിലേറ്റ രാഗമേ
കള്ളക്കണ്ണിറുക്കും കന്നിവേയിലെ
വിതയെന്നു വന്നു ചേരുമെന്നു കാക്കും
പാടമാണെൻ നെഞ്ചു കുയിലെ
പ്രേമ ചെമ്പാവിൻ വിത്തെറിഞ്ഞ്
ചേറിൽ നമിച്ച് നിന്ന് ഞാറ് കാത്ത് ചോറ് കാത്ത് ചേല കാത്ത്
പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ

ഓ എണ്ണിപറയുന്ന പരിഭാവമാകെ
മണ്ണിലെഴുതുന്നു നഖമുനയാലെ
പെരുന്നാളലിഞ്ഞ വാനിലൂടവേ
പുണ്യം പൂത്തുലഞ്ഞ തിങ്കളാണ് നീ
കുളിരാർന്ന് താഴെ നിന്ന് നിന്നെ നോക്കും
കുഞ്ഞുമഞ്ഞുതുള്ളിയാണ് ഞാൻ
നാളെ നേരം പുലർന്നു ചെന്ന്‌
കാലം കനിഞ്ഞു പിന്നെ കൂടെയൊന്നു ചേർന്നുനിന്ന് താലിതന്ന്

പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
ചോക ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
തരിപൊന്നു മിന്നുമാ കണ്ണിലെ
തിരിനീട്ടി വന്നു നീ ഇന്നലെ
കുരുക്കുത്തി വിടർന്നു കരയ്ക്കെത്തി
കുണുങ്ങി മിഴിയെത്തിപൊത്തി കളിച്ചു നീ നിന്നെ
പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
Movie/Album name: Autorsha
Artists