ആ...ആ...ആ.. സംഗീതമരതകഹാരം മന്ദാരനവസുമഹാരം ചൂടാൻവരൂ നീ കിനാവേ ജീവന്റെ ലതികയിൽ പാടിയാടി ലസിയ്‌ക്കുന്ന പൂവേ സംഗീതമരതകഹാരം മന്ദാരനവസുമഹാരം
എന്തിനോ നീ എന്നാത്മവാടികയിൽ വന്നു ചിരിച്ചുനിന്നു നിൻ വാചാലമൌനവുമായ് (എന്തിനോ...) നിന്നെ ഞാനറിഞ്ഞാലും എന്നെ നീയറിഞ്ഞില്ല - 2 ഹേ... വരൂ നായകാ ഹൃദയമധുരമാകെ മദനപുളകമാകെ നിനക്കു നൽകാനായ് നിറച്ചുവെച്ചു ഞാൻ - 2 പാടിയാടി ലസിയ്‌ക്കുന്ന പൂവേ സംഗീതമരതകഹാരം മന്ദാരനവസുമഹാരം...
ഉം... ലലലലാ...ഉം ഹുംഹും ലാ... എന്മനം നീ അമ്മാനമാടുകയോ കണ്ണിൽ നിറഞ്ഞിരിയ്ക്കും നിൻ മായാവിലാസങ്ങളാൽ (എന്മനം...) എന്നെ നീ തിരഞ്ഞാലും നിന്നെ ഞാൻ തിരഞ്ഞില്ല - 2 ഹേ... വരൂ ഗായകാ ഹൃദയസദനമാകെ മൃദുലകലികയാകെ നിനക്കു കാട്ടാതെ മറച്ചുവെച്ചു ഞാൻ - 2 പാടിയാടി ലസിയ്‌ക്കുന്ന പൂവേ (സംഗീതമരതക...)