തുമ്പിക്കുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ നെഞ്ചോടു ഞാൻ ചേർക്കുകില്ലേ കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ പിന്നാലെ നീ പോരുകില്ലേ കുന്നിന്മേലെ കുന്നിക്കുരു പെറുക്കാൻ ഓമൽക്കയ്യാൽ കളിവീടൊന്നുണ്ടാക്കാൻ പ്രിയമോടെ നിന്നിൽ പൂനിലാവായ് പിരിയാതെ എന്നും കൂടെയുണ്ടേ മിന്നാമിന്നി രാരാരോ കണ്ണിൽ മിന്നി ആരാരോ
കുഞ്ഞിക്കൈ നീട്ടി മുല്ലത്തൈ പോലെ പൊന്നോമലേ നീ നിന്നുവെങ്കിൽ എന്തേ നിനക്കായ് നൽകീടും ഞാൻ നിന്നോർമകൾ പൂ ചൂടുവാൻ കയ്യിൽ മെല്ലെ കുപ്പിവള നിറക്കാം വാനം മീതെ പട്ടങ്ങൾ പറത്താം കടലാസു തോണി എറിയേറി തുഴയാതെ ദൂരെ നമുക്കു പോകാം
മിന്നാമിന്നി രാരാരോ കണ്ണിൽ മിന്നി ആരാരോ നിന്നോടൊപ്പം എന്നെന്നും അക്കം പക്കം കൂടാല്ലോ