താളം താളം താളം..... പ്രപഞ്ച നാഡീസ്പന്ദനം കിളി പാടും താളം...കടലിരമ്പും താളം ഇല്ലിമുളം കാട്ടില്‍ കാറ്റൊരു പല്ലവി പാടും താളം മഴയുടെ താളം മനസ്സില്‍ പെയ്യും സംഗീതത്തിന്‍ ഹര്‍ഷതാളം...... പമ പമ രിമരി സരിസ നിസനി പനിപ സനി സനി പനിപ മപമ രിമരിസ നിരിസാ..... താളം താളം താളം.....
രിസനിസാ നിപ പനിസരീ....
പൂവിരിയും താളം...... കറുകത്തുമ്പില്‍ തൂങ്ങും മഞ്ഞിൻ കണമടരും താളം കുഞ്ഞോളങ്ങളില്‍ താമരയിലകള്‍ നർത്തനമാടും താളം (പൂവിരിയും......) ഇതെന്റെ ഹൃദയതന്ത്രികള്‍ തന്നുടെ ജീവസ്പന്ദന താളം താമരനൂലിഴപോലനുരാഗത്തേനൊലി ചിന്നും താളം.... (ഇതെന്റെ ഹൃദയ.....) താളം താളം താളം.......
താളം താളം താളം..... പ്രപഞ്ച നാഡീസ്പന്ദനം കിളി പാടും താളം...കടലിരമ്പും താളം ഇല്ലിമുളം കാട്ടില്‍ കാറ്റൊരു പല്ലവി പാടും താളം മഴയുടെ താളം മനസ്സില്‍ പെയ്യും സംഗീതത്തിന്‍ ഹര്‍ഷതാളം......