Ummatham Poovu Virinju

1990
Lyrics
Language: English

Ummatham poovu virinju thenoorum neram
Ummatham poovu virinju thenoorum neram
Annaaram punnaaram moolanu ponvandu
Naanam pookkum poovin nenchil vandinu chaanchaattam
Ummatham poovu virinju thenoorum neram

Penkuruvee..pullaankuzhalee
Madhichu mayangum manassiloru maadhuri choriyukayaay
Aankuruvee...en thenkuruvee..
Kulirthu thalirkkum karaliloru thenmazha pozhiyukayaay
Kinnaaram..shrinkaaram..
Kinnaaram..shrinkaaram
Iruchodikaliloru swaramuthirukayaay
(ummatham poovu virinju...)

Paalaruvee...panineeraruvee..
Pathanjum kavinjum karayiloru kulirala padarukayaay
Maarkazhiyil...manjalayil...
Thalichum thudichum manassukalinachernnaliyukayaay
Kannoram minnaaram...
Kannoram minnaaram
Irumizhikaliloru niramaliyukayaay....
Language: Malayalam

ഉമ്മത്തം പൂവു വിരിഞ്ഞു തേനൂറും നേരം
അന്നാരം പുന്നാരം മൂളണു പൊൻ വണ്ടു്
നാണം പൂക്കും പൂവിന്‍ നെഞ്ചില്‍ വണ്ടിനു ചാഞ്ചാട്ടം
ഉമ്മത്തം പൂവു വിരിഞ്ഞു തേനൂറും നേരം...

പെൺകുരുവീ..പുല്ലാങ്കുഴലീ....
മദിച്ചു മയങ്ങും മനസ്സിലൊരു മാധുരി ചൊരിയുകയായ്
ആണ്‍കുരുവീ...എന്‍ തേന്‍കുരുവീ...
കുളിര്‍ത്തു തളിര്‍ക്കും കരളിലൊരു തേന്മഴ പൊഴിയുകയായ്‌
കിന്നാരം....ശൃംഗാരം.....
കിന്നാരം ശൃംഗാരം
ഇരുചൊടികളിലൊരു സ്വരമുതിരുകയായ്
(ഉമ്മത്തം പൂവു വിരിഞ്ഞു...)

പാലരുവീ...പനിനീരരുവീ....
പതഞ്ഞും കവിഞ്ഞും കരയിലൊരുകുളിരലപടരുകയായ്
മാർകഴിയില്‍ ...മഞ്ഞലയില്‍ ...
തളിച്ചും തുടിച്ചും മനസ്സുകളിണചേർന്നലിയുകയായ്
കണ്ണോരം....മിന്നാരം
കണ്ണോരം മിന്നാരം
ഇരുമിഴികളിലൊരു നിറമലിയുകയായ്.....
(ഉമ്മത്തം പൂവു വിരിഞ്ഞു...)
Movie/Album name: Apoorvasangamam
Artists