അ...ആ...ആ...ആ...
ആ..ആ....അ....ആ....
കരിമിഴിയാലേ കതിരൊളി തൂകും
മഞ്ജുള രൂപിണി നീയാരോ
കരിമിഴിയാലേ കതിരൊളി തൂകും
മഞ്ജുള രൂപിണി നീയാരോ
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപിണി നീയാരോ
ആരോ ആരോ നീയാരോ
കനവുകൾ തോറും കതിരൊളി തൂകും
കമനീയ രൂപൻ നീയാരോ
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപൻ നീയാരോ
ആരോ ആരോ നീയാരോ
കരിമിഴിയാലേ കതിരൊളി തൂകും
മഞ്ജുള രൂപിണി നീയാരോ ...
ആ ...ആ ...ഹ ..ഹാ ...
അ ...ആ ...ആ ...ആ ...ആ ...
കണ്മുനയാലേ കരളിന്നിതളിൽ
കമനീയ ചിത്രം എഴുതും അവളേ
അനുപമമാകും അഴകിൻ നടയിൽ
അറിയാതെ എന്നെ നടത്തുന്നവനേ
അനുവാദമില്ലാതെ എന്നകതാരിൽ
ആനന്ദ ഗീതങ്ങൾ മീട്ടുന്നവനേ
അനുരാഗം ചാലിച്ചു അഭിലാഷം ചാലിച്ചു
ആരാധകനായ് മാറ്റുന്നവളേ
ആരോ ആരോ നീയാരോ
കനവുകൾ തോറും കതിരൊളി തൂകും
കമനീയ രൂപൻ നീയാരോ ...
അ ...ആ ...ആ ...ആ ...
വളകൾ കിലുക്കി കിളികൾ വന്നു
നിൻ പുകൾ പാടുന്ന നേരത്ത്
തളകൾ കിലുക്കും പുഴ തൻ കരയിൽ
നിൻപദ നളിനങ്ങൾ പതിയുംന്നേരം
ഓളങ്ങൾ തൻ ചിരിയോ നിൻ ചൊടിയിൽ
താളങ്ങളായ് മാറുന്നെന്നുയിര്
വസന്ത സമീരൻ കുളിരലകോരി
കവിതകളാക്കുന്ന നിമിഷങ്ങളേ
ആരോ ആരോ നീയാരോ ...
കരിമിഴിയാലേ കതിരൊളി തൂകും
മഞ്ജുള രൂപിണി നീയാരോ
കരിമിഴിയാലേ കതിരൊളി
തൂകും മഞ്ജുള രൂപിണി നീയാരോ
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപിണി നീയാരോ
ആരോ ആരോ നീയാരോ
കനവുകൾ തോറും കതിരൊളി തൂകും
കമനീയ രൂപൻ നീയാരോ
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപൻ നീയാരോ
ആരോ ആരോ നീയാരോ ...
Movie/Album name: Balaraamapuram
Artists