Nettimele Pottittaalum[M]

2000
Lyrics
Language: Malayalam

നെറ്റിമേലേ പൊട്ടിട്ടാലും...
തഞ്ചാവൂര്‍പ്പട്ടു ചുറ്റി പൂ വെച്ചാലും...
മംഗളപ്പൂ പൂക്കും മാറില്‍...
നിലാവിന്‍ ചന്ദനപ്പൂച്ചാന്തിട്ടാലും...
ഈ ശംഖു തോല്‍ക്കും മണിക്കഴുത്തില്‍...
ചാര്‍ത്താം ചന്ദ്രകാന്തമണിത്താലി...
ഈ പത്മരാഗപ്പടവിലെ പനിനീര്‍പ്പൂവേ...
(നെറ്റിമേലേ...)

മനസ്സിന്‍റെ മണിപ്പന്തലില്‍...
നിലാവിന്‍ മറക്കുട മുഖം മറച്ചും...
വലതുകാല്‍‌ച്ചുവടു വച്ചും...
കിനാവില്‍ കൊലുസ്സിന്‍റെ-
കുളിര്‍ കൊഞ്ചിച്ചും...
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോള്‍...
തെളിയും ദീപങ്ങള്‍...
അടി വച്ചു നടക്കുന്നൊരരയന്നമേ...
ആനന്ദഭൈരവീ സ്വരരാഗമേ...
നീ ഉഷസ്സിന്‍റെ മണിച്ചെപ്പില്‍ മകരമഞ്ഞല്ലേ...?
(നെറ്റിമേലേ...)

പനങ്കുലച്ചുരുള്‍‌ മുടിയില്‍...
വസന്തം മണിമുല്ലക്കുടം കമിഴ്‌ത്തും...
പവിഴപ്പൂവണിക്കയ്യില്‍...
വിലോലം വളയിട്ടു ചമഞ്ഞൊരുക്കും...
നീ നവവധുവായ് വന്നെത്തുമ്പോള്‍...
വിരിയും പൗര്‍ണ്ണമി...
ഇടനെഞ്ചില്‍ തുടിക്കുന്ന തംബുരുവും...
ഇരിപ്പിടമൊരുക്കുന്ന താമരയും...
നിന്നെ സുമധുര സരസ്വതീരൂപമാക്കുന്നു...
(നെറ്റിമേലേ...)
Movie/Album name: Valyettan
Artists