Raagam Sreeragam

1978
Lyrics
Language: English

സ രി മ പ നി സ

�sa ri ma pa ni sa
Sa ni pa ma ri ga ri sa
Sa ri ma pa ni sa ri ni sa
Sa ni pa dha ni pa ri ga ri sa

Raagam sreeraagam udaya sreeraagam (2)

Madhukara madhura sruthiyil
Hrudaya saroavaram unarum raagam (2)

Thutu thute vitarum poovin kavilil
Patarum nirvrithi raagam (2)
Udaya sreeraagam

Aaa...aaa...
Sa ri ga pa ni sa
Sa ni pa ga ri sa
Raagam.... hamsadhwani raagam..
Kalahamsadhwani raagam.. raaagam..
Hamsadhwanee raagam..

Daaham samgama daaham
Jeevanilaalum inayarannangal paatum
Madakara raagam
Thalaraathaatum thirayute pada thaalam (2)
Raagam.... hamsadhwanee raagam..

Sa ma ga ma dha ni sa
Sa ni dha ma ga ri sa
Raagam.. vasantha raagam
Prapancha madhuvana vasantha raagam (2)

Anuraaginiyaam priya vasudhae..
Pushpa paraagam nirukayil aniyoo..
Varna viraajithamaam rithu raaja sadassil
Raaagam.. thaanam....
Pallavi paatoo
Raagam vasantha raagam

Aaa..aaaa..
Raagam maarutha raagam..
Malaya maarutha raagam..
Malayaanilakara lalitha raagam
Malaya maarutha raagam..

Surabhilametho smruthiyude lahariyil
Nirayum mizhiyote
Vitaparayum dina vadhuvin kavilil
Vitarum kunkuma raagam

Malaya maarutha raagam..
Language: Malayalam

സ രി മ പ നി സ
സ നി പ മ രി ഗ രി സ
സ രി മ പ നി സ രി നി സ
സ നി പ ധ നി പ രി ഗ രി സ

രാഗം ശ്രീരാഗം ഉദയ ശ്രീരാഗം (2)

മധുകര മധുര ശ്രുതിയില്‍
ഹൃദയ സരോവരം ഉണരും രാഗം (2)

തുടു തുടെ വിടരും പൂവിന്‍ കവിളില്‍
പടരും നിര്‍വൃതി രാഗം (2)
ഉദയ ശ്രീരാഗം

ആാ...ആാ...
സ രി ഗ പ നി സ
സ നി പ ഗ രി സ
രാഗം.... ഹംസധ്വനി രാഗം..
കളഹംസധ്വനി രാഗം.. രാഗം..
ഹംസധ്വനീ രാഗം..

ദാഹം സംഗമ ദാഹം
ജീവനിലാളും ഇണയരന്നങ്ങള്‍ പാടും
മദകര രാഗം
തളരാതാടും തിരയുടെ പദ താളം (2)
രാഗം.... ഹംസധ്വനീ രാഗം..

സ മ ഗ മ ധ നി സ
സ നി ധ മ ഗ രി സ
രാഗം.. വസന്ത രാഗം
പ്രപഞ്ച മധുവന വസന്ത രാഗം (2)

അനുരാഗിണിയാം പ്രിയ വസുധേ..
പുഷ്പ പരാഗം നിറുകയില്‍ അണിയൂ..
വര്‍ണ വിരാജിതമാം ഋതു രാജ സദസ്സില്‍
രാഗം.. താനം....
പല്ലവി പാടൂ
രാഗം വസന്ത രാഗം

ആാ..ആാ..
രാഗം മാരുത രാഗം..
മലയ മാരുത രാഗം..
മലയാനിലകര ലാളിത രാഗം
മലയ മാരുത രാഗം..

സുരഭിലമേതോ സ്മൃതിയുടെ ലഹരിയില്‍
നിറയും മിഴിയോടേ
വിടപറയും ദിനവധുവിന്‍ കവിളില്‍
വിടരും കുങ്കുമ രാഗം

മലയ മാരുത രാഗം..

�sa ri ma pa ni sa
Movie/Album name: Bandhanam
Artists