തീയാണീ ജീവിതം...പുകിലാണീ ജീവിതം മുള്ളാണീ ജീവിതം...കരിങ്കല്ലാണീ ജീവിതം കഥയെന്തെന്നറിയാതെ കാലം പോയേ.. പിടിവിട്ടാൽ പാളും ജീവിതം.... നാടോടുമ്പോൾ നടുവേ ഓടണം പണമില്ലാത്തവനോ...പിണമോ... തീയാണീ ജീവിതം...പുകിലാണീ ജീവിതം മുള്ളാണീ ജീവിതം...കരിങ്കല്ലാണീ ജീവിതം
കരിങ്കണ്ണുകൊണ്ടു നീ നോക്കല്ലേ... വെടികൊണ്ടപോലെ ഞാൻ തകരും... ചിരികണ്ടു വീണു ഞാൻ പെണ്ണിന്റെ ചതിയിൽ തകർന്നു ഞാൻ ചിതറി... കനവെല്ലാം വെറുതെ...ചുടുകാറ്റായ് എരിയും പകരാതെ...നിറമേകും ഇനി വേണ്ടാ...ഈ പ്രണയം...വെറുതേ... തീയാണീ ജീവിതം...പുകിലാണീ ജീവിതം മുള്ളാണീ ജീവിതം...കരിങ്കല്ലാണീ ജീവിതം
കഥയല്ല ജീവിതം...കളിയാടി കൊടിവെച്ച കാറിലായ് വിലസും... ഖദറിന്റെ മോടിയിൽ...നേതാവായ് കൈയ്യിട്ടു വാരിടും ശുംഭന്മാർ... നന്നാകില്ലിവിടം...വഴിമാറൂ ദൂരെ.... ഇനി വേണം..നന്മക്കായ് പുതുലോകം..തീർത്തീടാം...ഇവിടെ... തീയാണീ ജീവിതം...പുകിലാണീ ജീവിതം മുള്ളാണീ ജീവിതം...കരിങ്കല്ലാണീ ജീവിതം