സ്നേഹിച്ചുതീരാതെ പൂ കൊഴിഞ്ഞു നേരിന്റെ ശ്രീരാഗം പോയ് മറഞ്ഞു (സ്നേഹിച്ചു ) കരിനിഴല്‍ വീഴാതെ നിധി കാത്ത ഭൂതം നീ കണ്ണിമ ചിമ്മാതെ നിന്നു ഒരു പുരുഷായുസ്സിനോളം
പരിഭവമാരോടും പറയുവാനാവാതെ കാതങ്ങള്‍ നീ എത്ര താണ്ടി ഒരു പിടി അവിലായി നോവിന്റെ ഭാണ്ഡങ്ങള്‍ ആര്‍ക്കുമേ കൈമാറിയില്ല നൊമ്പരം ഒരു നുള്ളു കൈമാറിയില്ല
മണ്‍തരി ചോദിച്ചാല്‍ കുന്നോളം ഏകും നീ സാന്ത്വനവാക്കായിരുന്നു തളരുമ്പോളൊരു താങ്ങായ് ജീവിതകോലായില്‍ ഇന്നും നീ ഉണ്ടായിരുന്നു നന്മതന്‍ നിറദീപമുണ്ടായിരുന്നു (സ്നേഹിച്ചു )