ഇന്നോളം കണ്ടീല ചമയം തെല്ലില്ലാതെ.. കൗമാരം കൊണ്ടാടും പൂവേ നിന്നെ.... പൂന്തെന്നൽ പോലെ നീ അണയുമ്പോളന്നൊന്നും ഞാൻ ഗന്ധം തന്നീല നീ വാങ്ങീലാ... ഇന്നോ നീ പൂവല്ല...ഈ നെഞ്ചിൻ പെണ്ണല്ലേ.... പെണ്ണെന്റെ കണ്മുന്നിൽ കണ്ണൻ നീ മായല്ലേ.... ഓടത്തണ്ടായ് നീ എൻ ചുണ്ടിൽ... ചേരുമ്പോഴോ...തക തിത്തിത്താരാ.... (ഒറ്റത്തുമ്പീ....)
നാന നനനാ...നന നന നന...
നീ ഇന്നോ കാറ്റായി അരികേ ഞാൻ ഞാറായി... നീരാടി നാമൊന്നായ് ഈറൻ മഞ്ഞിൽ.. ഓ ഓ...ആകാശം മേലാകെ.. മഴമേഘം പൂശുമ്പോൾ... ഇന്നാദ്യം കണ്ടൂ നിൻ മിന്നൽച്ചന്തം... പിന്നാലെ പെയ്യാം ഞാൻ...വർഷംപോൽ നിൻ മേലെ... അന്നേരം തുള്ളാം ഞാൻ..കായൽപോൽ നിൻ കൂടെ... വെള്ളം മീതെ..വള്ളം മേലേ... നീയും ഞാനും...തക തിത്തിത്താരാ... (ഒറ്റത്തുമ്പീ....)