ഇളം മഞ്ഞില്‍ നീരാടി - ഇളം വെയിലില്‍ മെയ് തോര്‍ത്തി ഇല്ലില്ലം കാട്ടിലവര്‍ കിടന്നുറങ്ങി പൂവമ്പന്‍ തെളിക്കുന്ന പുഷ്പവിമാനത്തില്‍ പൂക്കാലമതുവഴി കടന്നു പോയി (മാലാഖമാരുടെ)
പൊയ്കയുടെ കടവത്ത് പുന്നാരപ്പാടത്ത് പൊന്മുട്ടയിട്ടേച്ചു കിളികള്‍ പോയി പാതിരായതും കൊണ്ടു നടന്നപ്പോള്‍ ഭൂമിയില്‍ വെളുത്തവാവുണ്ടായി. (മാലാഖമാരുടെ)
കരിമുകില്‍പ്പാടത്തെ കരുമാടിക്കുട്ടന്മാര്‍ കടലിലാ പൊന്മുട്ടയെറിഞ്ഞുടച്ചു പാതിരായതും തേടി നടന്നപ്പോള്‍ ഭൂമിയില്‍ കറുത്തവാവുണ്ടായി (മാലാഖമാരുടെ)