താമരനൂലുകൾ ശ്രുതിയിടും നേരം പാടാൻ വിതുമ്പുന്നീ മുകിൽ ഹൃദയം (2) പടിവാതിൽ ചാരി നിൻ മിഴിപീലിയിൽ ജലകണം മെല്ലെയുതിർന്നു വീണു ചായങ്ങൾ ചാലിച്ചെഴുതിയോരാകാശം ഇരുളിൽ തൂവി മറഞ്ഞു പോയി (താമരനൂലുകൾ...)
വെള്ളാരംകുന്നിൽ ചെറുനിലാ വെയിലുകൾ ചിതറിയ മുത്തുകൾ കൂട്ടി വെച്ചു (2) ചിറകുകൾ ചീന്തിപ്പൊഴിയുമീ രാക്കിളി ഇടറിയ നെഞ്ചിൽ പിടഞ്ഞു വീണു മിണ്ടാതെയുള്ളിലെരിഞ്ഞു നിന്നു
തളിരോല മേഞ്ഞീ കളിവീടിൻ മുറ്റത്ത് അണയാതെ നെയ്ത്തിരി നീ കൊളുത്തി (2) നിറങ്ങളെ എന്നും കൊതിക്കുമീ നിനവിലെ ഒടിയുമീ മാരിവിൽ ചേർത്തു വെച്ചു ഏകാന്തരാഗമായ് കൂട്ടിരുന്നോ (താമരനൂലുകൾ...)
Movie/Album name: Sesham Kadhaabhaagam
Movie Summary:Sesham Kadhaabhaagam (2014) is a Malayalam anthology drama in which four different stories about human relationships and emotions are woven together around a common thread.
Song Credits: Not available.
Musical Style: Melancholic, melody-driven Malayalam film song with a soft, contemplative tone.