Aha maarivillin thoolikayil Ee premabhavana vidarunno Mandahaasa maadhuriyil Naru then vasantham valarunno Neeyoru tharuvaay njaanathil padarum Malarvallarithan maanasamakunno Athramel athramel ishttamay onnaynammal marunno (oro kanavum.....)
( ഓരോ കനവും,.....)
( ഓരോ കനവും.....)
( ഓരോ കനവും,.....)
Language: Malayalam
ഓരോ കനവും വിടരുന്നോ ഒരു കോടി വർണ്ണമുണരുന്നോ ഓരോ നിനവും പുണരുന്നോ ഒരു കോടി രാഗമുയരുന്നോ സുഗന്ധങ്ങൾ നിറയുന്നോ പനിമഴ മണ്ണില്‍ പൊഴിയുന്നോ പ്രണയസരോവരത്തിൽ ഹംസങ്ങൾ നീന്തുന്നോ ( ഓരോ കനവും,.....)
ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് നാം അലിയുന്നോ പാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോ ചന്ദ്രിക പൊഴിയും ചന്ദനനദിയിൽ അടിമുടി നനയും അഴകുകളാകുന്നോ അത്രമേൽ അത്രമേൽ ഇഷ്ടമായ് ഒന്നായ് നമ്മൾ മാറുന്നോ ( ഓരോ കനവും.....)
ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോ മന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോ നീയൊരു തരുവായ് ഞാനതിൽ പടരും മലർവല്ലരി തൻ മാനസമാകുന്നോ അത്രമേൽ അത്രമേൽ ഇഷ്ടമായ് ഒന്നായ് നമ്മൾ മാറുന്നോ ( ഓരോ കനവും,.....)