കുത്തരിച്ചോറുണ്ടു് ചക്കരപ്പായസം ഏറേ നുകർന്നതാം കാലം മറന്നൂ... തൊടിയിലെ കിണറിൻ കരയിലെ മാവിന്റെ മധുരക്കനിയും മറന്നൂ... ചേമ്പിലത്താളിൻ മഴത്തുള്ളിച്ചെപ്പിൽ മനസ്സിലെ മോഹങ്ങൾ തളിരിട്ടു... അന്നു് ഞാലിപ്പൂവൻ വാഴക്കൂമ്പിൻ ഇതളുകൾ തന്നെന്റെ ഹൃദയം നീ കവർന്നില്ലേ... എന്റെ ഹൃദയം നീ കവർന്നില്ലേ... കരയില്ല ഞാനിനി കരയില്ലാ... വിരഹത്തിൻ തീച്ചൂള എരിയുമ്പോൾ...
മലയാളമണ്ണിന്റെ മധുരിക്കും ഓർമ്മകൾ ഏറേ നുകർന്നതാം കാലം മറഞ്ഞൂ... ഉള്ളിലെ വിരഹത്തിൻ മനസ്സിൽ നാമ്പിട്ട മധുര സ്വരവും മറഞ്ഞൂ... നിലതെറ്റിയൊഴുകും ജീവിതചര്യയിൽ ശിഥിലമായ് ബന്ധങ്ങൾ വിലങ്ങിട്ടു ഇന്നു് നഗരപ്രാന്തം നിശയിലലിഞ്ഞു അഭയാർത്ഥിജീവന്റെ തേങ്ങൽ നീ കേൾക്കുകില്ലേ... തേങ്ങൽ നീ കേൾക്കുകില്ലേ...