മറയില്ലാ മനസ്സിന്‍ നോവും പോലെ മുകിലായി മാനം നീളെ പാഞ്ഞിടാം തഴുകാനായി വഴിയൂ സായംകാറ്റായി മധുരിക്കും നേരം തമ്മില്‍ അലിഞ്ഞിടാം ഇടനെഞ്ചില്‍ നോവിന്‍ നാളം ഇല്ല വിരഹത്തിന്‍ വേനല്‍പ്പാടം ഇല്ല അതിരില്ലാ സ്നേഹക്കുളിരില്‍ നീന്താം
കനവുകള്‍ ഞാന്‍ എഴുതവേ ഉള്ളിന്നുള്ളം അതു് കേള്‍ക്കുന്നുണ്ടേ സൂത്രങ്ങളെ ഞാന്‍ തിരയവേ നിന്‍ മിഴിയില്ലതു് കാണുന്നുണ്ടേ എനിക്കു നീ നല്ല സ്നേഹത്താലം നല്‍കുന്നേരം സ്വപ്നങ്ങളെല്ലാമെല്ലാം വിരിയവേ കണ്ണോരം മിന്നിത്തെന്നും ആനന്ദത്തിന്‍ മിന്നാമിന്നി കാണുമ്പോള്‍ നെഞ്ചം നിറഞ്ഞേ (മറയില്ലാ )
നിന്‍ അകവേ നിറ നിറയവേ ദൈവങ്ങളെ ഞാന്‍ വാഴ്ത്തുന്നുണ്ടേ നിന്‍ ഹൃദയം എന്നെ അറിയവേ ഓര്‍മ്മകളില്‍ ഞാന്‍ പുല്‍കുന്നുണ്ടേ മുത്തങ്ങള്‍ ചുണ്ടില്‍ നല്‍കി എന്നോടൊപ്പം ഇന്നു ചേരാന്‍ മൂവന്തി കാറ്റായിത്തീര്‍ന്നു് നീ പരക്കുമ്പോള്‍ മുറ്റത്തിന്നുള്ളില്‍ പയ്യെപ്പയ്യെപ്പയ്യെ പുന്നാരിക്കും കിന്നാരക്കാറ്റേ പോകല്ലേ (മറയില്ലാ )