Mathilekha Mizhi Chari
2015
മതിലേഖ മിഴിചാരി മറയുന്നതെന്തേ
ഒരു വാക്കു പറയാതെ അകലുന്നതെന്തേ
അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ
മുകില്‍ ചോരും മഴനീരില്‍ ഇടറുന്നതെന്തേ..
തളരുന്നതെന്തേ...
മിന്നാമിന്നി നീയെന്‍ നെഞ്ചിനുള്ളിന്‍ കൂട്ടില്‍
വന്നതല്ലേ എല്ലാം ഓര്‍മ്മയില്ലേ ...
മേടക്കാറ്റിന്‍ തൂവല്‍ മേട്ടിനുള്ളില്‍ പീലി
പൂമഴയായ് കണ്ണേ പെയ്തതല്ലേ...
വെയിലാലെ ഉരുകും തൂമഞ്ഞു കണമായ്
ഒഴുകി നിന്നരികില്‍ എന്‍ പ്രിയ സ്വപ്നമേ
എന്നെ അറിയാത്തതെന്തേ
(മതിലേഖ...)
കണ്ണാന്തുമ്പി നീയും ഇന്നെന്നുള്ളില്‍ നീറും
ചില്ലെറിഞ്ഞോ എല്ലാം വീണുടഞ്ഞോ..
ദൂരെയേതോ വേനല്‍ കാട്ടിന്നുള്ളില്‍ കാണാ
പൂക്കടമ്പായ് പൊന്നേ നില്‍പ്പതെന്തേ...
മഴനൂലില്‍ നനയും തിരിനാളം പോലെ
വെറുതെ എന്‍ നിനവില്‍ ഈ നിഴലോര്‍മ്മകള്‍
ഒന്നും അറിയാത്തതെന്തേ...
(മതിലേഖ...)
Movie/Album name: Kukkiliyar
Artists