SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ottiyavayattile kottumelam ente Pattinippaattinte pakkamelam Kettunilkkum naattukaare neettoo randu paisa (ottiyavayarinte.....) Varavu sheemakkarileri nagaram chuttum saaranmaare Pattilum kasavilum mungippongi shappukal chuttum kochammamaare Theruvuthendi ennekkandu karuna kaattoo kaineettoo (ottiyavayattile......) Nottukettukal baagilaakki poozhthiveykkum vambanmaare Appappaa....appaa....phatt... Nottukettukal baagilaakki poozhthiveykkum vambanmaare Aasha muzhuthaal misa ningate Meeshaykku pitiykkum jayilil thallum Maalikapporameri njelinjaal Tholil naale maaraappu.... (ottiyavayattile......) Panakkozhuppaal kanakkukootti Dhanavum ponnum palishayum kootti Palapala peril pramaanamezhuthi Ulakam chuttum pramaanimaare Puthuyugathin dharmmaneethi Karuthi vegam kannuthurakkoo... ഒട്ടിയവയറ്റിലെ കൊട്ടുമേളം എന്റെ പട്ടിണിപ്പാട്ടിന്റെ പക്കമേളം കേട്ടുനിൽക്കും നാട്ടുകാരേ നീട്ടൂ രണ്ടു പൈസ (ഒട്ടിയവയറ്റിലെ.....) വരവു ശീമക്കാറിലേറി നഗരം ചുറ്റും സാറന്മാരേ പട്ടിലും കസവിലും മുങ്ങിപ്പൊങ്ങി ഷാപ്പുകൾ ചുറ്റും കൊച്ചമ്മമാരേ തെരുവുതെണ്ടി എന്നെക്കണ്ടു കരുണ കാട്ടൂ കൈനീട്ടൂ (ഒട്ടിയവയറ്റിലെ......) നോട്ടുകെട്ടുകൾ ബാഗിലാക്കി പൂഴ്ത്തിവെയ്ക്കും വമ്പന്മാരേ അപ്പപ്പാ....അപ്പാ....ഫട്ട്... നോട്ടുകെട്ടുകൾ ബാഗിലാക്കി പൂഴ്ത്തിവെയ്ക്കും വമ്പന്മാരേ ആശ മുഴുത്താൽ മിസാ നിങ്ങടെ മീശയ്ക്കു പിടിയ്ക്കും ജയിലിൽ തള്ളും മാളികപ്പുറമേറി ഞെളിഞ്ഞാൽ തോളിൽ നാളെ മാറാപ്പ്.... (ഒട്ടിയവയറ്റിലെ......) പണക്കൊഴുപ്പാൽ കണക്കുകൂട്ടി ധനവും പൊന്നും പലിശയും കൂട്ടി പലപല പേരിൽ പ്രമാണമെഴുതി ഉലകം ചുറ്റും പ്രമാണിമാരേ പുതുയുഗത്തിൻ ധർമ്മനീതി കരുതി വേഗം കണ്ണുതുറക്കൂ...
Movie/Album name: Mallanum Mathevanum
Artists