Iniyurangoo

1971
Lyrics
Language: English

Iniyurangoo � iniyurangu
Manathaaril malaridum swapnangale
Maanava vyaamoha pushpangale
Iniyurangoo � iniyurangu

Odi odi thalarnnu kidakkunnu
Oru gaana samraajya raajakumaran(odi)
Aashakal thannude chumadum peri
Alanju vannoru raajakumaaran
Iniyurangoo � iniyurangu

Ini mayangoo�.
Ini mayangoo irul mulla kaattile thaarakale
Kaalathil thaalonnu marinjidumpol
Kaalathe ningal vaadiyaalo
Iniyurangoo � iniyurangoo

Ini marakkoo�.
Ini marakkoo hrudhayathin maniveena naadangale
Abhilaasha kodikal chumbichunarthum
Aasha than madhumaasa shalabangale
Iniyurangoo � iniyurangu
Manathaaril mayangidum swapnangale
Maanava vyaamoha pushpangale
Iniyurangoo � iniyurangu
Language: Malayalam

ഇനിയുറങ്ങൂ... ഇനിയുറങ്ങൂ
മനതാരില്‍ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ........

ഓടിയോടിത്തളര്‍ന്നു കിടക്കുന്നു
ഒരുഗാനസാമ്രാജ്യ രാജകുമാരന്‍
ആശകള്‍തന്നുടെ ചുമടും പേറി
അലഞ്ഞുവന്നൊരു രാജകുമാരന്‍
ഇനിയുറങ്ങൂ....

ഇനിമയങ്ങൂ‍.. ഇനിമയങ്ങൂ...
ഇരുള്‍മുല്ലക്കാട്ടിലെ താരകളേ
കാലത്തിന്‍ താളൊന്നു മറിഞ്ഞിടുമ്പോള്‍
കാലത്തെ നിങ്ങള്‍ വാടിയാലോ
ഇനിയുറങ്ങൂ.....

ഇനിമറക്കൂ ഇനിമറക്കൂ...
ഹൃദയത്തിന്‍ മണീവീണാനാദങ്ങളേ
അഭിലാഷകോടികള്‍ ചുംബിച്ചുണര്‍ത്തും
ആശതന്‍ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ.....
Movie/Album name: Vilaykku Vaangiya Veena
Artists