Pallavi maathram

1974
Lyrics
Language: English

Pavizhamkettiya veena thannu
Paaduvanenne orukkinirthi
Gaayakanengo maranjuninnu
Pallavi mathramparanjuthannu

Janmaantharasmrithi pulkiyunarthunna
Sundara sringara gaanam
Panchendriyangalil ooripadarunna paavana chaithanya gaanam
Engane njan poorthiyaakkum
Endevanarikil illenkil?
Pallavimathram.....

Varnamanohara deepamaholsava
Bhangithulumpumee ramgam
Ennile sargga prathibhankurangale ponnaniiyikkunna ramgam
Engane njan dhanyamaakkum
Endevanarikil illenkil
Pallavimathram........

Aa.............
Language: Malayalam

പല്ലവി മാത്രം പറഞ്ഞുതന്നൂ
പവിഴം കെട്ടിയ വീണതന്നൂ
പാടുവാനെന്നെ ഒരുക്കിനിര്‍ത്തീ
ഗായകനെങ്ങോ മറഞ്ഞു നിന്നൂ
പല്ലവിമാത്രം പറഞ്ഞു തന്നൂ

ജന്മാന്തരസ്മൃതി പുല്‍കിയുണര്‍ത്തുന്ന
സുന്ദര ശൃംഗാര ഗാനം
പഞ്ചേന്ത്രിയങ്ങളില്‍ഊറിപടരുന്ന പാവന ചൈതന്യ ഗാനം
എങ്ങനെ ഞാന്‍ പൂര്‍ത്തിയാക്കും
എന്‍ ദേവനരികില്‍ ഇല്ലെങ്കില്‍
(പല്ലവിമാത്രം...)

വര്‍ണ്ണമനോഹര ദീപമഹോത്സവ ഭംഗി തുളുമ്പുമീ രംഗം
എന്നിലെ സര്‍ഗ്ഗ പ്രതിഭാങ്കുരങ്ങളെ
പൊന്നണിയിക്കുന്ന രംഗം
എങ്ങനെ ഞാന്‍ ധന്യമാക്കും
എന്‍ ദേവനരികില്‍ ഇല്ലെങ്കില്‍
(പല്ലവി മാത്രം...)
Movie/Album name: Pattaabhishekam
Artists