En hridantha bhoovil nee parannu vannu Poovasantha raavil nee pakarnnu thannu Sree thulumpum ninte omal kaikalaale ee Aalayathe kovilaakki maattum velayil Athulam saralam surabhilam Sukritha janitha pulari viriyave... Nee aninju mohame nin varnnam... Nooru varnnam.. Maarivil maalyam..korkkum neram...
Ee nritha shaantha rangam Ee apoorva bandham Poo nilaavin thulyam...nin varaprasaadam Nanmakal than thoovalkondu nee menanjoree Dhanyamaaya koodananju nilkkum velayil Akhilam anisham manimayam Madhura lalitha mahima pularave... (njaanarinju snehame...)
Language: Malayalam
ഞാനറിഞ്ഞു സ്നേഹമേ നിൻ താളം ആദിതാളം... ആയിരം നാളം പൂക്കുന്നേരം... ഞാനണിഞ്ഞു മോഹമേ നിൻ വർണ്ണം... നൂറു വർണ്ണം.. മാരിവിൽ മാല്യം കോർക്കും നേരം... മാനസങ്ങൾ തമ്മിൽ മാറും പുണ്യം...ജന്മപുണ്യം.... ഞാനറിഞ്ഞു സ്നേഹമേ നിൻ താളം ആദിതാളം... ആയിരം നാളം പൂക്കുന്നേരം...
എൻ ഹൃദന്തഭൂവിൽ നീ പറന്നു വന്നു പൂവസന്തരാവിൽ നീ പകർന്നു തന്നു ശ്രീ തുളുമ്പും നിന്റെ ഓമൽ കൈകളാലെ ഈ ആലയത്തെ കോവിലാക്കി മാറ്റും വേളയിൽ അതുലം സരളം സുരഭിലം സുകൃതജനിതപുലരി വിരിയവേ... നീ അണിഞ്ഞു മോഹമേ നിൻ വർണ്ണം... നൂറു വർണ്ണം.. മാരിവിൽ മാല്യം കോർക്കും നേരം...
ഈ നൃത്ത ശാന്ത രംഗം ഈ അപൂർവ്വ ബന്ധം പൂ നിലാവിൻ തുല്യം...നിൻ വരപ്രസാദം നന്മകൾതൻ തൂവൽകൊണ്ടു നീ മെനഞ്ഞൊരീ ധന്യമായ കൂടണഞ്ഞു നിൽക്കും വേളയിൽ അഖിലം അനിശം മണിമയം മധുരലളിതമഹിമ പുലരവേ... (ഞാനറിഞ്ഞു സ്നേഹമേ...)